കണ്ണൂര്‍: സ്വയം ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതിനെ തുടര്‍ന്ന് എണ്‍പത് ശതമാനം പൊള്ളലേറ്റ നവവധു മരണത്തിന് കീഴടങ്ങി. മുഴപ്പിലങ്ങാട് ബീച്ച് റോഡിലെ പോക്കുട്ടി-റഹ്മത്ത് ദമ്പതികളുടെ മകള്‍ അഫ്ബീന(19)യാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ വ്യാഴാഴ്ച രാവിലെ മരണപ്പെട്ടത്.[www.malabarflash.com]
ഭാര്യയുടെ മരണത്തില്‍ മനംനൊന്ത് ഭര്‍ത്താവ് പേരാവൂരിലെ അജ്മല്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. അജ്മല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഒക്ടോബര്‍ 20ന് രാത്രിയാണ് അഫ്ബീന സ്വന്തം വീട്ടില്‍ വെച്ച് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. യുവതിയെ ഉടന്‍ തന്നെ തലശ്ശേരിയിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ഗള്‍ഫിലായിരുന്ന ഭര്‍ത്താവ് അജ്മല്‍ വിവരമറിഞ്ഞ് നാട്ടിലെത്തുകയും ആശുപത്രിയില്‍ ഭാര്യക്ക് കൂട്ടിരിക്കുകയും ചെയ്തിരുന്നു. പൊള്ളലേറ്റതുമുതല്‍ അഫ്ബീന അബോധാവസ്ഥയിലായിരുന്നതിനാല്‍ പോലീസിനും മജിസ്‌ട്രേട്ടിനും മൊഴിയെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
No comments:
Post a Comment