തിരുവനന്തപുരം: അരൂരിലെ യുഡിഎഫ സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരെ മോശം പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മന്ത്രി ജി സുധാകരന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്.[www.malabarflash.com]
മന്ത്രിയുടെ പൂതന പരാമര്‍ശം ആരെയും പേരെടുത്ത് പറഞ്ഞല്ലെന്നും ദുരുദ്ദേശത്തോടെ നടത്തിയ പരാമര്‍ശമല്ല അതെന്നാണ് വീഡിയോ പരിശോധിച്ചതില്‍ നിന്ന് മനസ്സിലായതെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ വ്യക്തമാക്കി. മന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സുധാകരന്‍ മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ഷാനിമോള്‍ ഉസ്മാന്റെ ചീഫ് ഇലക്ഷന്‍ ഏജന്റ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അദ്ദേഹം ഡി ജി പിയില്‍നിന്നും ജില്ലാ കളക്ടറില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിരുന്നു.

സാഹചര്യം വിശദീകരിച്ച് മന്ത്രിയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇവ പരിശോധിച്ച ശേഷമാണ് ടിക്കറ്റാം മീണയുടെ നടപടി.
No comments:
Post a Comment