ദുബൈ: ദുബൈ മഞ്ചേശ്വരം മണ്ഡലം ഉപതെരെഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി എം സി ഖമറുദ്ദീന്റെ ഭൂരിപക്ഷത്തോടെയുള്ള വിജയത്തിന് വേണ്ടി ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി മഞ്ചേശ്വരത്തിന്റെ വികസന തുടര്‍ച്ചക്ക് നാടിന്റെ മതേതരത്വം എന്നെന്നും സംരക്ഷിക്കാന്‍ എം സി ക്ക് ഒരു വോട്ട് എന്ന പ്രമേയത്തില്‍ നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി തെരുഞ്ഞെടുപ്പ് ഗാനം പുറത്തിറക്കി.[www.malabarflash.com]
യു എ ഇ കെ എം സി സി നാഷണല്‍ കമ്മിറ്റി ഉപദേശക സമിതി വൈസ് ചെയര്മാന് യഹ്‌യ തളങ്കര രചന നിര്‍വഹിച്ചു കണ്ണൂര്‍ മമ്മാലിയാണ് ഗാനം ആലപിച്ചത്.
വെല്‍ഫിറ്റ് വില്ലയില്‍ നടന്ന തെരഞ്ഞടുപ്പ് കണ്‍വെന്‍ഷനില്‍ വെച്ച് ദുബൈ കെ എം സി സി കാസറകോട് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി നവാസ് പാലേരിക്ക് നല്‍കി പ്രകാശനചെയ്തു
ദുബൈ കെഎംസിസി ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി അധ്യക്ഷതവഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു.
യു എ ഇ കെഎംസിസി കേന്ദ്ര ഉപദേശക സമിതി വൈസ് ചെയര്മാന് യഹ്‌യ തളങ്കര, ഹുസ്സൈനാര്‍ ഹാജി എടച്ചാക്കൈ, ഹംസ തൊട്ടി,ഹനീഫ ചെര്‍ക്കള, അഡ്വ. ഇബ്രാഹിം ഖലീല്‍, ടീ കെ സി അബ്ദുല്‍ കാദര്‍ ഹാജി, ഹസൈനാര്‍ തോട്ടുംഭാഗം, നവാസ് പാലേരി, അഫ്‌സല്‍ മെട്ടമ്മല്‍ സംസാരിച്ചു.
No comments:
Post a Comment