Latest News

തുളുനാട്ടില്‍ വിജയം വിളിച്ചോതി യു.ഡി.എഫിന്റെ കൊട്ടിക്കലാശം

മഞ്ചേശ്വരം: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിന്റെ യു.ഡി.എഫിന്റെ പരസ്യപ്രചാരണത്തിന് ആവേശകരമായ കൊട്ടിക്കലാശം. രണ്ടാഴ്ച നീണ്ടുനിന്ന പരസ്യപ്രചരണത്തിന് സമാപനം കുറിച്ച് കുമ്പളയിലും ഉപ്പളയിലും ഹൊസങ്കടിയിലും നടന്ന കൊട്ടിക്കലാശം തുളുനാട്ടില്‍ യു.ഡി.എഫിന്റെ വിജയം വിളിച്ചോതുന്ന തരത്തിലായിരുന്നു.[www.malabarflash.com]

സ്ഥാനാര്‍ത്ഥിയെ ആനയിച്ച് ആയിരങ്ങള്‍ പങ്കെടുത്ത റോഡ് ഷോ ബന്തിയോട് നിന്നും പ്രകടനം കൈക്കമ്പയില്‍ നിന്നും ആരംഭിച്ച് ഉപ്പളയിലെത്തിയപ്പോള്‍ ഉപ്പള ടൗണ്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രവര്‍ത്തകരെ കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു. 
തുറന്ന വാഹനത്തില്‍ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് സ്ഥാനാര്‍ത്ഥി എം.സി.ഖമറുദ്ദീനെ ഉപ്പളയിലേക്ക് ആനയിച്ചത്. ബാന്റ് വാദ്യത്തിന്റെ അകമ്പടിയോടെ നീങ്ങിയ റോഡ് ഷോയ്ക്ക് മുന്നില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രവും ചിഹ്നവും ആലേഖനം ചെയ്ത ടീ ഷര്‍ട്ടും തൊപ്പിയും ധരിച്ച പ്രവര്‍ത്തകര്‍ അണിനിരന്നു. 

കൊടികള്‍ വാനിലേക്ക് വീശി പ്രവര്‍ത്തകര്‍ ആവേശം കാണിച്ചു. സ്ഥാനാര്‍ത്ഥിയെ ഒരു നോക്ക് കാണാന്‍ റോഡരികില്‍ ആയിരങ്ങള്‍ തടിച്ചു കൂടിയിരുന്നു. ഇവരെ സ്ഥാനാര്‍ത്ഥി കൈവീശി അഭിവാദ്യം ചെയ്തു.

വിവിധയിടങ്ങളില്‍ നടന്ന കൊട്ടിക്കലാശത്തില്‍ മുസ്്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ട്രഷറര്‍ സി.ടി അഹമ്മദലി, വൈസ് പ്രസിഡന്റുമാരായ സി.പി ബാവഹാജി, അബ്ദുല്‍ റഹ്മാന്‍ കല്ലായി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ കെഎം ഷാജി, പാറക്കല്‍ അബ്ദുള്ള, കെ ഉബൈദുള്ള, ആബിദ് ഹുസൈന്‍ തങ്ങള്‍, എന്‍. ഷംസുദ്ദീന്‍, എം ഉമ്മര്‍, ടി.വി ഇബ്രാഹിം, പി. അബ്ദുല്‍ ഹമീദ്, മുസ്്‌ലിം ലീഗ് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ടി.ഇ അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍, ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍, യു.ഡി.എഫ് കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍ പ്രസംഗിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.