Latest News

തി​രു​ച്ചി ല​ളി​ത ജ്വ​ല്ല​റി​ മോഷണം: അഞ്ച് ഝാർഖണ്ഡ് സ്വദേശികൾ പിടിയിൽ

കോ​യ​മ്പ​ത്തൂ​ർ: തി​രു​ച്ചി ന​ഗ​ര​ത്തി​ലെ ല​ളി​ത ജ്വ​ല്ല​റി​യി​ൽ വ​ൻ ക​വ​ർ​ച്ച നടത്തിയ മോഷണ സംഘം പിടിയിൽ. അഞ്ച് ഝാർഖണ്ഡ് സ്വദേശികളെ കോയമ്പത്തൂരിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം പ്രതികളെ മോഷണം നടത്തിയ ജ്വ​ല്ല​റി​യിലെത്തിച്ച് തെളിവെടുക്കും.[www.malabarflash.com]

തി​രു​ച്ചി സ​ത്തി​രം ബ​സ് ​സ്​​റ്റാ​ൻ​ഡി​ന്​ സ​മീ​പ​ത്തെ ല​ളി​ത ജ്വ​ല്ല​റി​യു​ടെ ഭി​ത്തി​യി​ൽ ദ്വാ​ര​മു​ണ്ടാ​ക്കിയാണ് ​50 കോ​ടി​യോ​ളം രൂ​പ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങൾ പ്രതികൾ​ മോ​ഷ്​​ടി​ച്ച​ത്. ബു​ധ​നാ​ഴ്​​ച രാ​വി​ലെ ജീ​വ​ന​ക്കാ​ർ ജ്വ​ല്ല​റി തു​റ​ന്ന​പ്പോ​ഴാ​ണ്​ മോ​ഷ​ണ വി​വ​രം അ​റി​ഞ്ഞ​ത്.

മൂ​ന്നു​ നി​ല​ക​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്​​ഥാ​പ​ന​ത്തി​​ന്‍റെ ഒ​ന്നാം നി​ല​യി​ലെ പി​ൻ​ഭാ​ഗ​ത്തെ ചു​മ​രി​ലാ​ണ്​ ദ്വാ​ര​മു​ണ്ടാ​ക്കി​യ​ത്. ഷോ​ക്കേ​സു​ക​ളി​ലും ആ​ൾ​രൂ​പ​ങ്ങ​ളി​ലും മ​റ്റും വെ​ച്ചി​രു​ന്ന 100 കിലോയോളം വരുന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ്​ കൊ​ള്ള​യ​ടി​ച്ച​ത്. അതേസമയം, ര​ണ്ടും മൂ​ന്നും നി​ല​ക​ളി​ൽ സം​ഘം മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യി​ല്ല.

സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ​ നി​ന്ന് ര​ണ്ടു പേ​രാ​ണ്​ കൊ​ള്ള ന​ട​ത്തി​യ​തെ​ന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണ സംഘം തെരച്ചിൽ ആരംഭിച്ചത്. ഇ​വ​ർ മു​ഖം​മൂ​ടി​ക​ളും കൈ​യു​റ​ക​ളും ധ​രി​ച്ചി​രു​ന്നു. കു​ട്ടി​ക​ൾ ക​ളി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കാ​റു​ള്ള മു​ഖം​മൂ​ടി​ക​ളാ​ണ്​ പ്ര​തി​ക​ൾ ധ​രി​ച്ച​ത്. കൃ​ത്യം ന​ട​ത്തി​യ​ ശേ​ഷം മു​ള​കു​പൊ​ടി വി​ത​റി​യാ​ണ്​ പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ട​ത്.

ഈ  ​വ​ർ​ഷം തി​രു​ച്ചി​യി​ലെ ര​ണ്ടാ​മ​ത്തെ വ​ൻ മോ​ഷ​ണ​മാ​ണി​ത്. ജ​നു​വ​രി​യി​ൽ പ​ഞ്ചാ​ബ്​ നാ​ഷ​ന​ൽ ബാ​ങ്കിന്‍റെ മൂ​ന്നു​ ലോ​ക്ക​റു​ക​ൾ കു​ത്തി​ത്തു​റ​ന്ന്​ 470 പ​വ​ൻ സ്വ​ർ​ണ​വും 19 ല​ക്ഷം രൂ​പ​യും കൊ​ള്ള​യ​ടി​ച്ചി​രു​ന്നു. ഇൗ ​കേ​സി​ൽ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ പോലീ​സി​ന്​ സാ​ധി​ച്ചി​ട്ടി​ല്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.