കാസര്‍കോട്: ശക്തമായ പോരാട്ടം നടക്കുന്ന മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കന് രാഷ്ട്രീയ പാര്‍ട്ടികള്‍ പണം ഒഴുക്കി തുടങ്ങി. ഒരുവോട്ടിന് ആയിരം മുതല്‍ മൂവായിരം വരെയാണ് മണ്ഡലത്തിലെ വോട്ടുകമ്പോള നിരക്ക്.[www.malabarflash.com]
ബുധനാഴ്ച രാത്രി മുതലാണ് പണം വിതരണം ചെയ്തു തുടങ്ങിയത്. ഒരു പാര്‍ട്ടിയുടെ സംസ്ഥാന നേതാവ് കോടികളുമായാണ് മണ്ഡലത്തില്‍ കറങ്ങിയത്. ആദ്യനാളിലെ ബാക്കിവന്ന പണം ജില്ലാനേതാവിനെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഈ പണത്തില്‍ നിന്നും ലക്ഷങ്ങളാണ് മണ്ഡലത്തില്‍നിന്നും കടത്തിയതു പ്രാദേശിക നേതൃത്വത്തിന് സഹിച്ചില്ല. ഈ മുറുമുറുപ്പാണ് പണം കടത്തിയ ജില്ലാ നേതാവിനെതിരെ തിരഞ്ഞെടുപ്പ് അധികൃതക്ക് ചോര്‍ന്നു കിട്ടിയത്.
അതിനിടെ മണ്ഡലത്തില്‍ വിതരണം ചെയ്യാതെ വീണ്ടും പണം കടത്തുകയാണെന്നു പ്രാദേശിക നേതാക്കളില്‍ സംശയം ഉയര്‍ന്നിരുന്നു. പാര്‍ട്ടിക്കുള്ളിലെ വിഭാഗിയതായാണ് വിവരങ്ങള്‍ വീണ്ടും ചോരാന്‍ ഇടയാക്കിയത്.
ഇതോടെ പണം പിടിച്ചെടുക്കാന്‍ പോലീസും ഉദ്യോഗസ്ഥരും വാഹന പരിശോധനക്ക് ഇറങ്ങുകയായിരുന്നു. ഈ പരിശോധനയില്‍ പെടാതെ തടിയൂരിയ നേതാവിന്റെ കാര്‍ അധികൃതര്‍ പിന്തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല.
പിന്നീട് കാര്‍ കണ്ടെത്തി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. ഇത്തരം രഹസ്യം ചോര്‍ന്നതിനു പിന്നില്‍ പ്രാദേശിക നേതാക്കളെ പണം കൈകാര്യം ചെയ്യുന്നതില്‍ നിന്നു മാറ്റി നിര്‍ത്തിയതാണ് കാരണമെന്നാണ് സൂചന.
സംഭവം വിവാദമായതോടെ പോലീസ് ജില്ലയില്‍ വ്യാപകമായ പരിശോധന ആരംഭിച്ചിട്ടുണ്ട്.
No comments:
Post a Comment