കാലിക്കടവ്: പിലിക്കോട് രയര മംഗലം വടക്കേം വാതിക്കൽ - വീത് കുന്ന് വിഷ്ണു മൂർത്തി ക്ഷേത്ര ഒറ്റക്കോല മഹോൽസവത്തിന് മുന്നോടിയായുള്ള നാൾമരം മുറിക്കൽ ചടങ്ങ് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു.[www.malabarflash.com]
വെള്ളിയാഴ്ച പുലർച്ചേ അഞ്ചിനാണ് വിഷ്ണു മൂർത്തിയുടെ അഗ്നിപ്രവേശത്തിനുള്ള മേലേരി ഒരുക്കാനുള്ള നാൾമരം മുറിക്കൽ ചടങ്ങ് നടന്നത്.
ക്ഷേത്ര സ്ഥാനീകൻ ബാലൻ വറക്കോടൻ നാൾമരം മുറിച്ചു. ക്ഷേത്ര ആചാരന്മാരടക്കം നിരവധി ഭക്തർ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി.
നവംബർ ഏഴിനും എട്ടിനുമാണ് ഒറ്റക്കോല മഹോൽസവം നടക്കുന്നത്
No comments:
Post a Comment