കാസര്‍കോട്: ശക്തമായ ത്രികോണ മത്സരം നടന്ന മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ 75.82 ശതമാനം പോളിങ് രേഖപ്പെടുത്തി. കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിനേക്കാളും ഉയർന്ന പോളിങ് ശതമാനമാണിത്.[www.malabarflash.com]
അതേ സമയം കഴിഞ്ഞ നിയമസഭയിലെ 76.19 ശതമാനത്തിലേക്ക് പോളിങ് എത്തിയില്ല. ഉയർന്ന പോളിംഗ് ശതമാനം അനുകൂലമെന്ന് മൂന്ന് മുന്നണികളും അവകാശപ്പെട്ടു.
ചില ബൂത്തുകളിൽ ഉണ്ടായ യന്ത്ര തകരാർ ഒഴിച്ചു നിർത്തിയാൽ പോളിങ് പൊതുവെ സമാധാന പരമായിരുന്നു.
ചില ബൂത്തുകളിൽ ഉണ്ടായ യന്ത്ര തകരാർ ഒഴിച്ചു നിർത്തിയാൽ പോളിങ് പൊതുവെ സമാധാന പരമായിരുന്നു.
മണ്ഡലത്തിൽ വോട്ടുള്ള ഏക സ്ഥാനാർഥിയായ എം ശങ്കർ റായ് അംഗഡിമുഗർ യു പി സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്.
കള്ള വോട്ട് തടയാനായി 20 ബൂത്തിൽ വെബ്കാസ്റ്റിംഗും മറ്റുബൂത്തുകളിൽ വീഡിയോ ചിത്രീകരണവും ഏർപ്പെടുത്തിയിരുന്നു. കനത്ത സുരക്ഷയിലായിരുന്നു മണ്ഡലത്തിലെ വോട്ടെടുപ്പ്.
No comments:
Post a Comment