മലപ്പുറം: സ്വകാര്യബസിൽ യാത്രക്കാരിക്കുനേരെ ലൈംഗിക അതിക്രമം. സംഭവത്തിൽ കാഞ്ഞങ്ങാട് സബ് രജിസ്ട്രാർ അറസ്റ്റിൽ. കൊല്ലം കൊടുവിള സ്വദേശി പള്ളത്തുവീട് ജോയിയെയാണ് (51) കാടാമ്പുഴ എ.എസ്.ഐ സുധീർ അറസ്റ്റ് ചെയ്തത്.[www.malabarflash.com]
തിരുവനന്തപുരത്തുനിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്നു ബസ്. ബുധനാഴ്ച പുലർച്ച തൃശൂരിനും എടപ്പാളിനുമിടയിലാണ് സംഭവം. പിറകിലെ സീറ്റിലിരിക്കുകയായിരുന്ന ജോയി ദേഹത്ത് പിടിച്ചതായി യുവതി പോലീസിന് മൊഴി നൽകി. പ്രതിയെ കോടതിയിൽ ഹാജരാക്കി.
സബ് രജിസ്ട്രാർ പി. ജോയിയെ സസ്പെൻഡ് ചെയ്തതായി മന്ത്രി ജി. സുധാകരൻ അറിയിച്ചു. ഇദ്ദേഹത്തിന്റെ പ്രവൃത്തി സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങൾക്ക് വിരുദ്ധവും പൊതുമരാമത്ത് വകുപ്പിന്റെ യും സർക്കാറിന്റെ യും സൽപേരിന് കളങ്കമുണ്ടാക്കുന്നതാണെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

No comments:
Post a Comment