Latest News

നബി ചരിത്രങ്ങള്‍ പാഠ്യ പദ്ധതിയാക്കണം - ബി എസ് ഫൈസി

പുത്തിഗെ: പ്രവാചകന്റെ തീക്ഷണമായ യൗവനം യുവ തലമുറക്ക് പഠിക്കാന്‍ നബിയുടെ ജീവ ചരിത്രങ്ങള്‍ കലാലയങ്ങളിലെ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറിയും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗവുമായ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി പറഞ്ഞു.[www.malabarflash.com]

തിരുമൊഴികള്‍ ശാസ്ത്രീയ സത്യങ്ങള്‍ക്ക് പിന്‍ബലമെകുമ്പോള്‍ അവിടുത്തെ ജീവ ചരിത്രങ്ങള്‍ പുതു തലമുറക്ക് നവ ചൈതന്യമേകാന്‍ കാരണമാകുമെന്നും ചരിത്രങ്ങളിലെ വികല സന്ദേശങ്ങളെ തിരിച്ചറിയാന്‍ പഠിതാക്കള്‍ ഔത്സുക്ക്യം അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

മുഹിമ്മാത്തില്‍ നടന്ന പ്രവാചക പ്രകീര്‍ത്തന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.