Latest News

'സ്ത്രീസുരക്ഷ സ്വയം പര്യാപ്തത': പെൺകുട്ടികൾക്ക് കേരള പോലീസ് വനിത സെല്ലിന്റെ പരിശീലനം

പാലക്കുന്ന്: 'സ്ത്രീസുരക്ഷ സ്വയം പര്യാപ്തത' എന്ന ലക്ഷ്യത്തോടെ കേരള പോലീസ് കാസറകോട് വനിത സെൽ, ഗ്രീൻ വുഡ്‌സ് പബ്ലിക് സ്കൂളിലെ പെൺകുട്ടികൾക്കു വേണ്ടി പരിശീലന ക്ലാസ്സ്‌ നടത്തി.[www.malabarflash.com]

സമൂഹത്തിൽ നിന്ന് ഇപ്പോൾ പെൺകുട്ടികൾ നേരിടേണ്ടി വരുന്ന അതിക്രമങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പെൺകുട്ടികളെ പ്രാപ്‌തരാക്കാൻ വേണ്ടിയുള്ള പരിശീലന ക്ലാസ്സിൽ പ്രത്യാക്രമണ രീതികളെക്കുറിച്ചും അവർ സമൂഹത്തിൽ ശ്രദ്ധിക്കേണ്ട ഒട്ടനവധി വിഷയങ്ങളെക്കുറിച്ചും ബോധവൽക്കരണവും നടത്തി. 

വനിത സെൽ ഉദ്യോഗസ്ഥകളായ സി.കെ.പി.പ്രസീത, എ.ആതിര, സൈദ, ബേക്കൽ എ.എസ്.ഐ.വേണുഗോപാൽ,രാമകൃഷ്ണ കല്ലുരാവി എന്നിവർ പ്രസംഗിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.