Latest News

യുവതിയെ കൊലപ്പെടുത്തി തെക്കില്‍ പുഴയില്‍ താഴ്ത്തി

കാസര്‍കോട്: കാണാതായ യുവതിയെ കൊലപ്പെടുത്തി പുഴയില്‍ താഴ്ത്തിയതായി സംശയം. വിദ്യാനഗറിലെ വാടക ക്വട്ടേഴ്‌സില്‍ താമസിക്കുന്ന ഷില്‍ജോയുടെ ഭാര്യയുടെ ഭാര്യയും കൊല്ലം കുണ്ടറ സ്വദേശിനി പ്രമീള (35) യുടെ മൃതദേഹമാണ് കല്ലു കെട്ടി തെക്കില്‍ പാലത്തിനടുത്ത ചന്ദ്രഗിരി പുഴയില്‍ താഴ്ത്തിയെതെന്ന് പോലീസിന് വിവരം ലഭിച്ചത്.[www.malabarflash.com]

കഴിഞ്ഞ മാസം 19 മുതല്‍ പ്രമീളയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് ഷില്‍ജോ വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ഷില്‍ജോയെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് പ്രമീളയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി തെക്കില്‍ പാലത്തിനടത്ത പുഴയില്‍ കെട്ടി താഴ്ത്തിയതായി പോലീസിന് മൊഴി നല്‍കിയത്. 

തുടര്‍ന്ന് വിദ്യാനഗര്‍ പോലീസിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ മുതല്‍ പുഴയില്‍ പരിശോധന നടത്തുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.