റിയാദ്: സൗദിയിലെ റിയാദില്‍ മലപ്പുറം സ്വദേശിയായ നവവരനെ റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേരി ആനക്കയം പന്തല്ലൂര്‍ ചെറുകപ്പള്ളി സുബൈര്‍ (26) ആണ് മരിച്ചത്.[www.malabarflash.com]
ബുധനാഴ്ച്ച വൈകീട്ടാണ് സംഭവം പുറത്തറിയുന്നത്. മൂന്ന് മാസം മുമ്പ് വിവാഹം കഴിഞ് ഇക്കഴിഞ്ഞ 16 നാണ് സൗദിയിലേക്ക് തിരിച്ചെത്തിയത്.
സൗദിയിലേക്ക് വീട്ടില്‍ നിന്നും പോന്നത് മുതല്‍ ഭാര്യയെ ഭാര്യാ വീട്ടുകാര്‍ കൂട്ടി കൊണ്ട് പോകുകയും ശേഷം ഭാര്യയുമായി ഫോണില്‍ ബന്ധപ്പെടുവാനോ മറ്റോ ഭാര്യാ വീട്ടുകാര്‍ സമ്മതിച്ചില്ലെന്നും അതെ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും പറയപ്പെടുന്നു.
മൂസ- ആയിശ ദമ്പതികളുടെ മകനാണ്. ഭാര്യ ഹിബ. ആശിഖ്, മുനീര്‍, ശരീഫ സഹല സഹോദരങ്ങളാണ്.
മയ്യിത്ത് സൗദിയില്‍ തന്നെ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നു വരികയാണ്.
No comments:
Post a Comment