പാലക്കുന്ന്: കോട്ടിക്കുത്തെ സംസ്ഥാനത്തെ ആദ്യ ടുറിസ്റ്റ് റെയിൽവേ സ്റ്റേഷനാക്കാനുള്ള സംസ്ഥാന ടൂറിസം വകുപ്പിന്റെ നിർദേശം നടപ്പാക്കാത്തതിൽ കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ്ബ് യോഗം പ്രതിഷേധിച്ചു.[www.malabarflash.com]
ഇവിടെയെത്തുന്ന ടൂറിസ്‌റ്റുകളുടെ സൗകര്യാർത്ഥം പരശു, ഏറനാട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.
പ്രസിഡന്റ് പാലക്കുന്നിൽ കുട്ടി അധ്യക്ഷത വഹിച്ചു. നാരായണൻ കുന്നുമ്മൽ, വി.കെ.ജയപ്രകാശ്, കെ.പ്രഭാകരൻ, കെ.ഇബ്രാഹിം, സി വി.വിജയൻ, കെ.അബ്ദുള്ളകുഞ്ഞി, കൃഷ്ണൻ ചന്ദ്രലയം, പി.വി.കുഞ്ഞിക്കണ്ണൻ, സി.ആണ്ടി, എം.കൃഷ്ണൻ, ബി.എ.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
No comments:
Post a Comment