പാലക്കുന്ന്: മലയാള സിനിമ ഗാനങ്ങളിലെ കാവ്യാൽമകത തേടി പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളിലെ മലയാള സാഹിത്യക്ലബ്ബും സംഗീത ക്ലബ്ബും ചേർന്ന് സംഘടിപ്പിച്ച ചർച്ചാവേദി കൗതുകമുണർത്തി.[www.malabarflash.com]
വയലാർ രാമവർമ്മ, പി.ഭാസ്കരൻ, ഒ.എൻ.വി.കുറുപ്പ്, യൂസഫലി കേച്ചേരി, ഗിരീഷ് പുത്തഞ്ചേരി തുടങ്ങിയവരുടെ രചിച്ച സിനിമാഗാനങ്ങൾ വിശകലന വിധേയമാക്കി. പുത്തൻ ഗാനങ്ങളിൽ കാവ്യാൽമകത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന നിഗമനത്തിൽ ചർച്ച എത്തിച്ചേർന്നു.
പ്രിൻസിപ്പൽ പി.മാധവൻ ഉദ്‌ഘാടനം ചെയ്തു. ചമത്കാരഭംഗിയുള്ള ഗാനങ്ങൾ കണ്ടെത്തി ആസ്വദിക്കാനും കുട്ടികളിലെ കാവ്യഭാവനയെ ഉണർത്താനും ഇത്തരം പരിപാടികളിലൂടെ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സാഹിത്യ ക്ലബ്ബ് കൺവീനർ ടി.വി.രജിത, സംഗീത ക്ലബ്ബ് കൺവീനർ കെ.അമൃത, രാജലക്ഷ്‌മി, ശിവാനി, യദുശ്രീ മാധവ്, അനുപ്രിയ, സ്നേഹ, ആദിത്യ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
No comments:
Post a Comment