ഉദുമ: ബൈക്ക് നിയന്ത്രണം വിട്ട് നിർത്തിയിട്ടിയിരുന്ന സിമന്റ് ലോറിയിലിടിച്ച് ബൈക്ക് യാത്രക്കാരനായ ടാക്സി ഡ്രൈവർ മരിച്ചു. കെ എസ് ടി പി പാത പളളിക്കരയിൽ വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം.[www.malabarflash.com]
ഉദുമ പളളം സ്വദേശി പി കെ രാജു (48) വാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ രാജുവിനെ കാഞ്ഞങ്ങാട് സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് മംഗലാപുരത്തേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
പളളത്തെ പരേതനായ കേളു കുട്ട്യൻ നാരായണി എന്നവരുടെ മകനാണ്.
ഭാര്യ: ഷീല.
മക്കൾ: നിഖിൽ, നിഖില.
സഹോദരങ്ങൾ: പി കെ ശാരദ, പി കെ മുരളീധരൻ, പി കെ ഉഷ, പി കെ രത്നാവതി, പി കെ പ്രദീപ് കുമാർ, പി കെ ബിന്ദു.
ഭാര്യ: ഷീല.
മക്കൾ: നിഖിൽ, നിഖില.
സഹോദരങ്ങൾ: പി കെ ശാരദ, പി കെ മുരളീധരൻ, പി കെ ഉഷ, പി കെ രത്നാവതി, പി കെ പ്രദീപ് കുമാർ, പി കെ ബിന്ദു.
No comments:
Post a Comment