കാസര്‍കോട്: യു.പി കേന്ദ്രീകരിച്ച് എ.ടി.എം തട്ടിപ്പ് നടത്തിവന്നിരുന്ന കാസര്‍കോട് സ്വദേശികളായ അഞ്ചംഗ സംഘം ഉത്തര്‍പ്രദേശില്‍ പിടിയില്‍.[www.malabarflash.com]
കാസര്‍കോട് കുഡ്ലുവിലെ സുഹൈല്‍, മീപ്പുഗിരി സ്വദേശി മുഹമ്മദ് ബിലാല്‍, കളനാട് സ്വദേശികളായ അബ്ദുറഹ്മാന്‍ ജംഷീദ്, അബ്ദുല്‍ റഫാദ്, യാസിന്‍ എന്നിവരെയാണ് ഉന്നാവോ പോലീസ് സംഘം അറസ്റ്റു ചെയ്തത്. സംഘം സഞ്ചരിക്കുകയായിരുന്ന കെ.എല്‍ 14വി. 1037 നമ്പര്‍ ആള്‍ട്ടോ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
എ.ടി.എം കൗണ്ടറുകളില്‍ ക്യാമറ സ്ഥാപിച്ച് ഇടപാടുകാരുടെ എ.ടി.എം പാസ് വേഡുകള്‍ ചോര്‍ത്തിയ ശേഷം വ്യാജ എ.ടി.എം കാര്‍ഡുണ്ടാക്കിയാണ് സംഘം പണംതട്ടിവന്നിരുന്നത്. ഇത്തരത്തില്‍ സംഘം ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

രണ്ടു ലാപ്ടോപ്പുകള്‍, രണ്ട് ഒളിക്യാമറകള്‍, 12ഓളം എ.ടി.എം കാര്‍ഡുകള്‍, സൈ്വപ്പിംഗ് മെഷീന്‍, ഒരു കാര്‍ഡ് റീഡര്‍, ഒരു മെമ്മറി കാര്‍ഡ്, നാലു മൊബൈല്‍ ഫോണുകള്‍ എന്നിവ സംഘത്തില്‍ നിന്നും പിടികൂടി.
No comments:
Post a Comment