ഹൊസങ്കടി: നാടിന്റെ പുരോഗതിക്കായ് ആത്മസമർപ്പണം ചെയ്തവരാണ് പ്രവാസികളെന്നും പ്രവാസികളുടെ ക്ഷേമത്തിനായ് യുഡിഎഫ് എന്നും പ്രതിജ്ഞാബദ്ധമാണെന്നും കുറ്റ്യാടി എം എൽ എ പാറക്കൽ അബ്ദുള്ള.[www.malabarflash.com]
മഞ്ചേശ്വരത്തെ യു ഡി എഫ് സ്ഥാനാർത്ഥി എം.സി.ഖമറുദ്ദീന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രവാസി കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി നടത്തിയ ഗൃഹസന്ദർശന പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൊസങ്കടി മജീർ പള്ളം കേന്ദ്രീകരിച്ച് നടന്ന പ്രവർത്തനങ്ങളിൽ ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത്, സംസ്ഥാന ജന.സെക്രട്ടറിമാരായ രവി പേരാമ്പ്ര, നാം ഹനീഫ, ജമീല അഹമെദ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹർഷാദ് വോർക്കാടി, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ഉമ്മർ ബോർക്കള, പഞ്ചായത്തംഗങ്ങളായ മമതാ ദിവാകർ, ഫാത്തിമ, ' കെ.ഇ.എൻ ബക്കർ, ഹനീഫ് ചേരങ്കൈ, സൂരജ് തട്ടാച്ചേരി, റാഷിദ് പള്ളിക്കര, ഇ. ഷജീർ, നിയാസ്, എൻ എ റഹ്മാൻ ചൗക്കി, ഷാഫി കുന്നിൽ തുടങ്ങിയവർ നേതൃത്വം നൽകി
No comments:
Post a Comment