കാസര്‍കോട്: എസ് വൈ എസ് ടീം ഒലീവ് ജില്ലാതല റൂട്ട്മാപ്പ് ട്രൈനിംഗ് ഈ മാസം 20ന് ഞായറാഴ്ച ഉച്ചക്ക് 2.30ന് കാസര്‍കോട് സുന്നി സെന്ററില്‍ നടക്കും. സോണ്‍ കമാണ്ടര്‍മാര്‍, സര്‍ക്കിള്‍തല ചീഫുമാര്‍ സംബന്ധിക്കും.[www.malabarflash.com]
സാമൂഹിക സേവന സാസ്‌കാരിക മേഖലകളില്‍ സ്വയം സമര്‍പ്പിതരായ 1500 അംഗ ടീം ഒലീവിനെ ജില്ലയില്‍ നയിക്കുന്നത് ഒമ്പതംഗ കമാണ്ടര്‍മാരുടെ കീഴില്‍ 44 സര്‍ക്കിള്‍ ചീഫുമാരാണ്.
2.30ന് രജിസ്‌ത്രേഷന്‍ തുടങ്ങും. ജില്ലാ എസ് വൈ എസ് പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ചേരുന്ന പരിശീലനത്തില്‍ അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, മുഹമ്മദ് സഖാഫി പാത്തൂര്‍, മൂസ സഖാഫി കളത്തൂര്‍, സിദ്ദീഖ് സഖാഫി ബായാര്‍, കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
സര്‍ക്കിളുകളില്‍ 33 അംഗങ്ങളടങ്ങിയ സമാധാനത്തിന്റെ പ്രതീകമായ ടീം ഒലീവ് ജില്ലയിലെ പൂര്‍ത്തിയായി.
പരിശീലന മുന്നോടിയായി ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്ക് സാമൂഹിം, ഒര്‍ഗനൈസിംങ്ങ് ജില്ലാ സമിതികളുടെ യോഗങ്ങളും സുന്നി സെന്ററില്‍ നടക്കും. ജില്ലാ സമിതിംയംഗങ്ങള്‍ക്കു പുറമെ സോണ്‍ സര്‍ക്കിള്‍ ഒര്‍ഗനൈസിംഗ്, സാമൂഹിം ഭരവാഹികളും സംബന്ധിക്കും.
No comments:
Post a Comment