കാസര്‍കോട്: ചെമ്പിരിക്ക ഖാസി സിഎം അബ്ദുല്ല മൗലവി വധക്കേസ് അന്വേഷിക്കാന്‍ സിബിഐയുടെ പുതിയ സംഘം വ്യാഴാഴ്ച ചെമ്പിരിക്കയിലെത്തി.[www.malabarflash.com]
കേരളം, കര്‍ണാടകം, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളുടെ ചുമതലയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥനടക്കമുള്ള സംഘമാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ ചെമ്പിരിക്കയില്‍ എത്തിയത്.
ഖാസിയുടെ മൃതദേഹം കണ്ട കട്ക്ക കല്ല്, ഖാസി താമസിച്ചിരുന്ന പഴയ വീട്, മകന്‍ ഷാഫിയുടെ വീട് എന്നിവിടങ്ങളിലാണ് സിബിഐ സംഘം വ്യാഴാഴ്ച പരിശോധന നടത്തിയത്.
വൈകുന്നേരം അഞ്ചരയോടെ ചെമ്പിരിക്കയിലെത്തിയ സംഘം ഏഴ് മണിയോടെയാണ് മടങ്ങുകയായിരുന്നു.
ഖാസിയുടെ കൊലയാളികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കാസര്‍കോട് പുതിയ ബസ്സ്റ്റന്റ് പരിസരത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ഖാസിയുടെ കുടുംബവും, സമരസമിതിയും അനിശ്ചിത കാല സമയം നടത്തി വരികയാണ്.
സമരത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ബി.ജെ.പിയുടെ സംസ്ഥാന നേതാക്കള്‍ സമര പന്തലില്‍ എത്തുകയും എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിരുരുന്നു. ഇതിന് പിന്നാലെയാണ് സിബിഐയുടെ പുതിയ സംഘം ചെമ്പിരിക്കയിലെത്തുന്നത്.
No comments:
Post a Comment