Latest News

മുന്‍ഗണനാ റേഷന്‍ കാര്‍ഡ് അനര്‍ഹമായി ഉപയോഗിച്ചവര്‍ക്ക് 58.96 ലക്ഷം പിഴ

തിരുവനന്തപുരം: മുന്‍ഗണനാ റേഷന്‍ കാര്‍ഡ് അനര്‍ഹമായി കൈവശം വച്ചു റേഷന്‍ സാധനങ്ങള്‍ വാങ്ങിയവരില്‍ നിന്നു പിഴയായി ഓഗസ്റ്റ് 31 വരെ 58.96 ലക്ഷം രൂപ ഈടാക്കി. സിവില്‍ സപ്ലൈസ് ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് അനര്‍ഹരെ കണ്ടെത്തിയത്.[www.malabarflash.com]

ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം കേരളത്തില്‍ 1,54,80,040 പേരാണു മുന്‍ഗണന പട്ടികയിലുണ്ടാകേണ്ടത്. എന്നാല്‍, ധാരാളം പേര്‍ അനര്‍ഹമായി പട്ടികയില്‍ കടന്നുകൂടിയിരുന്നു.
അനര്‍ഹരെ പൊതുവിഭാഗത്തിലേയ്ക്കു മാറ്റുന്ന നടപടി തുടര്‍ന്നു വരികയാണ്. നാലു ലക്ഷത്തോളം കുടുംബങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ആ ഒഴിവിലേയ്ക്കു അര്‍ഹരായവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മെയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ എ.എ.വൈ, പി.എച്ച്.എച്ച് വിഭാഗങ്ങളില്‍ തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്ത 59,038 കുടുംബങ്ങളുണ്ടെന്നു കണ്ടെത്തി. ഈ കുടുംബങ്ങളെ മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവാക്കി അദാലത്ത് വഴി പുതിയ അര്‍ഹരെ കണ്ടെത്തി ഉള്‍പ്പെടുത്തും.
ഒഴിവാക്കപ്പെടുന്നവരില്‍ അര്‍ഹരുണ്ടെങ്കില്‍ ജില്ലാ സപ്ലൈ ഓഫിസര്‍ക്ക് അപേക്ഷ നല്‍കണം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.