കുമ്പള: സമസ്ത കേരള ജംഇയത്തുല്‍ ഉലമാ മഞ്ചേശ്വരം താലൂക്ക് ത്രിദിന പണ്ഡിത ക്യാമ്പിന് ഷിറിയ ലത്തീഫിയയില്‍ തുടക്കമായി. മുഹമ്മദ് സഖാഫി പാത്തൂര്‍ പതാക ഉയര്‍ത്തി.[www.malabarflash.com]
മൂസല്‍ മദനിയുടെ അധ്യക്ഷതയില്‍ സമസ്ത ജില്ലാ ട്രഷറര്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘടനം ചെയ്തു.
എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി കീനോട്ട് അവതരിപ്പിച്ചു.
എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി കീനോട്ട് അവതരിപ്പിച്ചു.
ഖുതുബയുടെ ഭാഷ തറ പ്രസംഗം എന്ന വിഷയത്തില്‍ അബ്ദുല്‍ റഷീദ് സഖാഫി ഏലംകുളം ക്ലാസെടുത്തു, അബ്ദുല്‍ റഹ്മാന്‍ അഹ്സനി, അബൂബക്കര്‍ മുസ്ലിയാര്‍ ബോള്‍മാര്‍, സകരിയ ഫൈസി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഇബ്രാഹിം ദാരിമി ഗുണാജെ, മുഹമ്മദലി അഹ്സനി മൂസോടി, സിദ്ദീഖ് സഖാഫി, ഫാറൂഖ് മദനി മച്ചംപാടി, മുഹമ്മദ് സഖാഫി തൊക്കെ സൈദലവി ദാരിമി സംബന്ധിച്ചു.
വെളളിയാഴ്ച ഉച്ചക്ക് 3ന്ന് ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാരുടെ അധ്യക്ഷതയില്‍ രണ്ടാം ദിവസത്തിന്ന് ആരംഭം കുറിക്കും. സമസ്ത ജില്ലാ ആക്ടിങ് സെക്രട്ടറി അബ്ദുല്‍ ഖാദര്‍ സഖാഫി കട്ടിപ്പാറ കീനോട്ട് അവതരിപ്പിക്കും. സാമ്പത്തിക ക്രയ വിക്രയം ഓണ്‍ലൈന്‍ ഇടപാടില്‍ എന്ന വിഷയം സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ അവതരിപ്പിക്കും. തുടര്‍ന്ന് ജല്‍സത്തുശമയിലിറസൂല്‍ പരിപാടിയുടെ സമാപിക്കും.
ശനിയാഴ്ച രാവിലെ 10 ന്ന് ആരംഭിച്ച് വൈകുന്നേരം സമാപിക്കുന്ന പണ്ഡിത സംഗമം സമസ്ത ഉപാധ്യക്ഷന്‍ താജുശ്ശരീഅ അലിക്കുഞ്ഞി ഉസ്താദ് ഷിറിയയുടെ അധ്യക്ഷതയില്‍ താജുല്‍ ഫുഖഹാഹ് ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍ ഉല്‍ഘടനം ചെയ്യും. എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് ആമുഖ പ്രഭാഷണം നടത്തും.
പണ്ഡിതന്റെ ബാധ്യത കടപ്പാടുകള്‍ എന്ന വിഷയത്തില്‍ ക്ലാസ് നടക്കും യുക്തിവാദത്തിന്റെ കേരളീയ വര്‍ത്തമാനം എന്ന വിഷയം അഷ്റഫ് ബാഖവി ചെറൂപ്പ അവതരിപ്പിക്കും.
സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാ ഹസന്‍ പഞ്ഞിക്കല് , സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ ആന്ദ്രോത്ത്, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി, ഹുസൈന്‍ സഅദി കെ സി റോഡ് തുടങ്ങിയവര്‍ സംബന്ധിക്കും
No comments:
Post a Comment