ദേളി: സഅദിയ്യ ഹൈസ്‌കൂള്‍ സഅദാബാദില്‍ ദേശീയ തപാല്‍ ദിന ആചരണത്തിന്റെ ഭാഗമായി സോഷ്യല്‍ ക്ലബ്ബ് ആഭിമുഖ്യത്തില്‍ ശില്‍പശാല സംഘടിപ്പിച്ചു.[www.malabarflash.com]
ഇന്നെലകളുടെ വാര്‍ത്താ വിനിമയ മാധ്യമങ്ങളെ പരിചയപ്പെടുകയും തപാല്‍ സേവനങ്ങളെ അനുസ്മരിക്കുകയും ചെയ്തു. മാതാവിനൊരു സ്‌നേഹ കത്ത്, സ്റ്റാബ് പ്രദര്‍ശനം, ശില്‍പ്പശാല എന്നിവ ഇതിന്റെ ഭാഗമായി നടത്തി.
പ്രിന്‍സിപ്പല്‍ ഉസ്മാന്‍ റസാ സഅദി കൊട്ടപ്പുറത്തിന്റെ അദ്ധ്യക്ഷതയില്‍ ചൗക്കി ഹിഫഌല്‍ ഖുര്‍ആന്‍ കോളേജ് ഡയറക്ടര്‍ ബഷീര്‍ കല്ലങ്ങാടി ഉല്‍ഘാടനം ചെയ്തു.
വൈസ് പ്രിന്‍സിപ്പല്‍ നാഗേഷ് മാസ്റ്റര്‍ മല്ലം, അബൂ ത്വാഹിര്‍ സഅദി വളാഞ്ചേരി, സോഷ്യല്‍ ക്ലബ്ബ് കണ്‍വീനര്‍മാരായ ഷീന ചമ്മിട്ടം വയല്‍, രചനി ആറാട്ടു കടവ്, ശ്രീ ദേവി അണിഞ്ഞ, വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.
No comments:
Post a Comment