Latest News

ശബരിമലയില്‍ ആര് പോയാലും ആചാരം പാലിക്കണമെന്ന് മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാര്‍ഥി

മഞ്ചേശ്വരം: ശബരിമലയില്‍ ആചാരം പാലിച്ച് ആര്‍ക്ക് വേണമെങ്കിലും പ്രവേശനമാകാമെന്ന് മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശങ്കര്‍ റെ. ശബരിമലയില്‍ വിശ്വാസമുള്ളവര്‍ക്ക് അവിടുത്തെ ആചാരങ്ങളനുസരിച്ച് പോകാമെന്ന് പറയുന്ന ആളാണ് ഞാന്‍.[www.malabarflash.com]

പോകേണ്ട എന്ന് ആരോടും പറയുന്നില്ല. പക്ഷേ, ശബരിമലയിലെ ആചാരമനുസരിച്ച് ചില ക്രമങ്ങളുണ്ട്, പോകുന്നവര്‍ അത് പാലിക്കണമെന്നുള്ള വിശ്വാസം എനിക്കുണ്ട്. അത് പാലിക്കാതെ ആര് പോയാലും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

കോടതി വിധി നടപ്പാക്കേണ്ടതാണ്. അതിനെ കുറിച്ച് സര്‍ക്കാരാണ് പറയേണ്ടത്. നിലവിലുള്ള രീതി തുടരട്ടെയെന്നാണ് തന്റെ അഭിപ്രായമെന്നും ശങ്കര്‍ റെ വ്യക്തമാക്കി.

കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടന്ന സ്ഥാനാര്‍ത്ഥികളുടെ മുഖാമുഖം പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.