ഉദുമ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് കാന്‍ഫെഡ് സോഷ്യല്‍ ഫോറം ചാരിറ്റബിള്‍ ട്രസ്റ്റ് ഉദുമ മാഷ് ഓഡിറ്റോറിയത്തില്‍ വെച്ചു സംഘടിപ്പിച്ച ജനാധിപത്യ സാക്ഷരതാ സെമിനാര് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]
ജനാധിപത്യ പ്രക്രിയയില്‍ വോട്ടവകാശത്തിന്റെ പരിശുദ്ധി കാത്തു സൂക്ഷിക്കാന്‍ ഓരോ പൗരനും തയ്യാറാവണമെന്നു അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പുകളില്‍ കാണുന്ന തെറ്റായ പ്രവണതകള്‍ തിരുത്താന്‍ തയ്യാറാവണം. എങ്കിലേ ജനാധിപത്യം പൂര്‍ണമാവൂ എന്നും കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പുകളില്‍ കാണുന്ന തെറ്റായ പ്രവണതകള്‍ തിരുത്താന്‍ തയ്യാറാവണം. എങ്കിലേ ജനാധിപത്യം പൂര്‍ണമാവൂ എന്നും കൂട്ടിച്ചേര്‍ത്തു.
കാന്‍ഫെഡ് സോഷ്യല്‍ ഫോറം ജനറല്‍ സെക്രട്ടറി ഷാഫി ചൂരിപ്പള്ളം അധ്യക്ഷത വഹിച്ചു.അധ്യാപക അവാര്‍ഡ് ജേതാവ് വെള്ളിക്കോത്ത് വിഷ്ണു ഭട്ടിനെ ആദരിച്ചു.
പ്രസ് ക്ലബ്ബ് പ്രസിഡന്റ് ടി.എ. ഷാഫി, പഞ്ചായത്തു സെക്രട്ടറി ഡി. എന്‍.പ്രമോദ്, ജില്ലാ ലേബര്‍ വെല്‍ഫയര്‍ എക്‌സി. ഓഫീസര്‍ അബ്ദുല്‍ സലാം, പാറയില്‍ അബൂബക്കര്‍, കരിവെള്ളൂര്‍ വിജയന്‍, സി.എച്ച്. സുബൈദ, പ്രൊഫ. എ ശ്രീനാഥ്, കെ.ആര്‍.ജയചന്ദ്രന്‍ സംസാരിച്ചു.
No comments:
Post a Comment