Latest News

കേരള കൗണ്‍സിലേഴ്സ് ആന്റ് ട്രെയിനേര്‍സ് ട്രേഡ് യൂണിയന്‍ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു

ഉദുമ: കേരള കൗണ്‍സിലേഴ്സ് ആന്റ് ട്രെയിനേര്‍സ് ട്രേഡ് യൂണിയന്‍ കാസറകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ശരീരഭാഷയുടെ രഹസ്യങ്ങള്‍' എന്ന വിഷയത്തില്‍ പരിശീലകര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കുമായി പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു.[www.malabarflash.com]

കാസര്‍കോട് ജില്ലാ മുന്‍ മാസ് മീഡിയ ഓഫീസര്‍ എം രാമചന്ദ്രന്‍ ഉല്‍ഘാടനം ചെയ്തു ജില്ല പ്രസിഡണ്ട് ശ്രീരാജിന്റെ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത മന:ശ്ശാസ്ത്ര ട്രൈനര്‍ ശ്രീജേഷ് ചന്ദ്രന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. 

സിസ്റ്റര്‍ ജയ, പുഷ്പാംഗദന്‍, മുനീര്‍ ഉദിനൂര്‍ സംസാരിച്ചു. ജില്ല ജനറല്‍ സെക്രട്ടറി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ സ്വാഗതവും സുമയ്യ തായത്ത് നന്ദിയും അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.