Latest News

പുണ്യ റബീഇനെ വരവേറ്റ് അഹ് ലന്‍ യാ റബീഅ് ശ്രദ്ധേയമായി

മൊഗ്രാല്‍ പുത്തൂര്‍: പ്രവാചക പ്രഭു മുഹമ്മദ് നബി(സ) തങ്ങളുടെ പുണ്യ പിറവിയെ വിളംബരം ചെയ്ത് കോട്ടക്കുന്ന് മര്‍കസുല്‍ മൈമനും കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് മൊഗ്രാല്‍ പുത്തൂര്‍ സര്‍ക്കിള്‍ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച അഹ് ലന്‍ യാ റബീഅ് നബിദിന വിളംബര ഘോഷയാത്ര ശ്രദ്ദേയമായി.[www.malabarflash.com]

മര്‍കസ് മൈമന്‍ ക്യാമ്പസിലെ വിദ്യാര്‍ത്ഥികള്‍, സംഘടനാ നേതാക്കളും പ്രവര്‍ത്തകരും അണിനിരന്ന റാലി മൊഗ്രാല്‍ പുത്തൂര്‍ കടവത്തില്‍ നിന്നുമാരംഭിച്ച് നഗരം ചുറ്റി മൊഗ്രാല്‍ പുത്തൂര്‍ ടൗണില്‍ സമാപിച്ചു. ദഫ്, സ്‌കൗട്ട് തുടങ്ങിയവയുടെ അകമ്പടിയോടെ വിവിധ ഫ്ളോട്ടുകളിലായി നീങ്ങിയ റാലി നവ്യാനുഭവം പകര്‍ന്നു. പ്രവാചക പ്രകീര്‍ത്തനത്തിന്റെ ഇശലുകളും അറബി കാവ്യ ശീലുകളും റാലിക്ക് കൊഴുപ്പേകി.

മൊഗ്രാല്‍ പുത്തൂര്‍ ടൗണില്‍ നടന്ന സമാപന സംഗമത്തില്‍ ജവാദ് മൊഗ്രാല്‍പുത്തൂര്‍ നബിദിന സന്ദേശവും സ്ഥാപന പരിചയ പ്രഭാഷണവും നടത്തി.
സയ്യിദ് എസ്.കെ കുഞ്ഞിക്കോയ തങ്ങള്‍, സുലൈമാന്‍ സഖാഫി, സഈദ് സഅദി കോട്ടക്കുന്, അബ്ദുല്‍ റസ്സാഖ് സഖാഫി, തമീം അഹ്‌സനി, ഷെഫീഖ് സഅദി, അബ്ദുല്‍ സലാം സഅദി, ശെഫീഖ് ഹിമമി സഖാഫി, ഫാറൂഖ് സഖാഫി, ഹക്കീം സഖാഫി മജല്‍, മുസ്തഫ ഹനീഫി, ഏ.കെ കമ്പാര്‍, കെ.ബി.എം അബ്ദുള്ള കുഞ്ഞി ഹാജി, മുഹമ്മദ് മുണ്ടേക്ക, മുഹമ്മദ് ഹാജി ബള്ളൂര്‍, അഷ്‌റഫ് മൗലവി, ബാദുഷ ഹാദി സഖാഫി, തസ്ലീം കുന്നില്‍, കരീം മുസ്ലിയാര്‍, ത്വാഹിര്‍ ഹാജി തൈ്വബ, ഔഫ് ഹാജി, അബൂബക്കര്‍ ഹാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.