Latest News

സ്വര്‍ണ്ണ നിറമുള്ള മൂര്‍ഖന്‍ പാമ്പിനെ പിടികൂടി വാവ സുരേഷ് : വീഡിയോ വൈറലാകുന്നു

തിരുവനന്തപുരം : വാവ സുരേഷ് പിടികൂടിയ സ്വർണ നിറമുള്ള മൂർഖൻ പാമ്പാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോഴത്തെ അതിഥി. തിരുവനന്തപുരം ജില്ലയിലെ കരിക്കകത്തിനു സമീപമുള്ള ആറ്റുവരമ്ബത്തു നിന്നാണ് സ്വര്‍ണ വര്‍ണമുള്ള മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയത്.[www.malabarflash.com]

ഇവിടെയുള്ള ഒരു വീടിനു സമീപത്താണ് പാമ്പിനെ കണ്ടെത്തിയത്. രണ്ട് ദിവസം മുന്‍പും ഈ സ്വര്‍ണ വര്‍ണമുള്ള പാമ്പിനെ കണ്ടതായി വീട്ടുകാര്‍ അറിയിച്ചിരുന്നു. വാവ സുരേഷ് പിടികൂടുന്ന മൂന്നാമത്തെ സ്വര്‍ണ വര്‍ണമുള്ള നാഗമാണിതെന്ന് വ്യക്തമാക്കി.

ഗോള്‍ഡന്‍ കോബ്ര എന്നറിയപ്പെടുന്ന ഏകദേശം അഞ്ചേമുക്കാലടിയോളം നീളമുള്ള പെണ്‍ മൂര്‍ഖന്‍ പാമ്പാണിത്‌. 10 വയസ് പ്രായം വരും. പിടികൂടിയ പാമ്പിന്റെ ശരീരത്തില്‍ മുഴകളുണ്ടായിരുന്നു. ഇതിനൊരെണ്ണം പൊട്ടിയ നിലയിലായിരുന്നുവെന്നും എന്നാല്‍ ശരീരത്തിലുള്ള മുറിവ് അപകടകാരിയല്ലെന്നും വാവ സുരേഷ് വ്യക്തമാക്കി.

 ഹൈന്ദവ ആചാര പ്രകാരം ഈ മൂര്‍ഖന്‍ സ്വര്‍ണ നാഗമെന്നും, സ്വര്‍ണ സര്‍പ്പമെന്നുമൊക്കെ അറിയപ്പെടുന്നുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.