കോഴിക്കോട്: താലികെട്ടിയ വരനുമൊന്നിച്ചിരുന്നു ഭക്ഷണം കഴിച്ചശേഷം യുവതി കാമുകനൊപ്പം മുങ്ങി. വരൻ ചാര്‍ത്തിയ താലിമാലയും മറ്റ് ആഭരണങ്ങളുമണിഞ്ഞാണ് യുവതി കാമുകനൊപ്പം ഒളിച്ചോടിയത്.[www.malabarflash.com]
വരന്റെ പരാതിയിൽ വഞ്ചനാ കുറ്റത്തിന് കേസെടുത്ത കസബ പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ യുവതിയെയും കാമുകനെയും ഇരുവര്‍ക്കും സഹായം ചെയ്ത കാമുകന്റെ സഹോദരനെയും സഹോദരന്റെ ഭാര്യയെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. ഗർഭിണിയായതിനാൽ സഹോദരന്റെ ഭാര്യയെ പിന്നീട് വിട്ടയച്ചു. നാലുപേരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കോഴിക്കോട് നഗരത്തിലെ ഓഡിറ്റോറിയത്തിലാണ് സംഭവം.
സദ്യകഴിക്കുന്നതിനിടെ പരസ്പരം ഭക്ഷണം വായിൽവച്ചുകൊടുത്തശേഷം ബാത്റൂമിലേക്കെന്നു പറഞ്ഞു പോയ വധുവിനെ പിന്നീട് കാണാതായി. ആള്‍ക്കൂട്ടത്തിലുണ്ടായിരുന്ന സുഹൃത്തായ യുവതിയെയും കൂട്ടിയായിരുന്നു വധു മുങ്ങിയത്. ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചുവരാതിരുന്നപ്പോള്‍ വധുവിന്റെയും വരന്റെയും വീട്ടുകാർ ഓഡിറ്റോറിയം മുഴുവന്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
തുടര്‍ന്ന് ഓഡിറ്റോറിയത്തിലെ സിസിടിവി കാമറ പരിശോധിച്ചപ്പോഴാണ് ഒരു യുവതിക്കൊപ്പം വധു കാറില്‍ കയറുന്നത് കണ്ടത്. വഴിയിൽവച്ച് ആദ്യത്തെ കാറിൽനിന്നിറങ്ങി മറ്റൊരു കാറിലാണ് ഇവർ യാത്ര തുടർന്നത്. ആറ് വര്‍ഷംമുമ്പ് പരിചയപ്പെട്ട പൊക്കുന്ന് സ്വദേശിയുടെ കാറിലാണ് പോയതെന്നു പിന്നീട് വ്യക്തമായി.

വരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണമാരംഭിച്ച പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കാമുകനേയും യുവതിയേയും സാഹയിച്ചവരേയും പിടികൂടുകയായിരുന്നു. സംഭവത്തില്‍ യുവതി രക്ഷപ്പെടാന്‍ ഉപയോഗിച്ച രണ്ടു കാറുകളും പോലീസ് കോടതിയിൽ ഹാജരാക്കി.
കഴിഞ്ഞ ഏപ്രിലിലായിരുന്നു യുവതിയുടെ വിവാഹ നിശ്ചയം. അന്ന് രണ്ടുപവന്റെ വള പ്രതിശ്രുതവധുവിന് സമ്മാനമായി അണിയിച്ചു. താലിമാലയടക്കം നാലുപവനോളം നൽകിയ വരന് ഒരുലക്ഷത്തോളം രുപ വസ്ത്രത്തിനും മറ്റുമായി ചെലവായിരുന്നു. നിശ്ചയം കഴിഞ്ഞ് പതിവായി മൊബൈല്‍ ഫോണില്‍ സംസാരിക്കാറുണ്ടായിരുന്ന യുവതി പ്രണയത്തെ കുറിച്ച് വീട്ടുകാരോടുപോലും പറഞ്ഞിരുന്നില്ല.
പൊക്കുന്നിലാണ് യുവതിയുടെ അച്ഛന്റെ വീട്. പട്ടേല്ത്താഴത്താണ് അമ്മയുടെ വീട്. വധുവിന്റെ അകന്ന ബന്ധുതന്നെയാണ് ഇരിങ്ങാടന്‍പളളി സ്വദേശിയായ വരന്. സ്വർണാഭരണങ്ങളും മറ്റും കണ്ടെടുക്കാൻ പ്രതികളെ ഉടൻ പോലീസ് കസ്റ്റഡിയിൽവാങ്ങും.
No comments:
Post a Comment