Latest News

ജി​ല്ലാ സ്‌​കൂ​ള്‍ ശാ​സ്‌​ത്രോ​ത്സ​വം: കാസര്‍കോടിന് കിരീടം

ഉ​ദു​മ: റ​വ​ന്യൂ ജി​ല്ലാ സ്‌​കൂ​ള്‍ ശാ​സ്‌​ത്രോ​ത്സ​വ​ത്തി​ല്‍ കാസര്‍കോട്‌ ഉ​പ​ജി​ല്ല​യ്ക്ക് മേ​ല്‍​ക്കൈ. 35 ഒ​ന്നാം​സ്ഥാ​ന​വും 182 എ ​ഗ്രേ​ഡു​മാ​യി 1354 പോ​യി​ന്‍റ് നേ​ടി​യാ​ണ് കാസര്‍കോട്‌ ഒ​ന്നാം​സ്ഥാ​ന​ത്തെ​ത്തി​യ​ത്. 30 ഒ​ന്നാം സ്ഥാ​ന​വും 161 എ ​ഗ്രേ​ഡു​മാ​യി 1228 പോ​യി​ന്‍റ് നേ​ടി​യ ഹൊ​സ്ദു​ര്‍​ഗാ​ണ് ര​ണ്ടാ​മ​ത്. 25 ഒ​ന്നാം സ്ഥാ​ന​വും 162 എ ​ഗ്രേ​ഡു​മാ​യി 1191 പോ​യി​ന്‍റ് നേ​ടി ചെ​റു​വ​ത്തൂ​ര്‍ മൂ​ന്നാം​സ്ഥാ​ന​ത്ത് എ​ത്തി.[www.malabarflash.com]

സ്‌​കൂ​ളു​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ 10 ഒ​ന്നാം സ്ഥാ​ന​വും 47 എ ​ഗ്രേ​ഡു​മാ​യി 348 പോ​യി​ന്‍റ് നേ​ടി ഒ​ന്നാം​സ്ഥാ​ന​ത്തെ​ത്തി​യ ച​ട്ട​ഞ്ചാ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളാ​ണ് കാസര്‍കോടിന് ഏ​റ്റ​വു​മ​ധി​കം പോ​യി​ന്‍റ് നേ​ടി​ക്കൊ​ടു​ത്ത​ത്. എട്ട് ഒ​ന്നാം സ്ഥാ​ന​വും 39 എ ​ഗ്രേ​ഡു​മാ​യി 301 പോ​യി​ന്‍റോ​ടെ കാ​ഞ്ഞ​ങ്ങാ​ട് ദു​ര്‍​ഗ​യാ​ണ് സ്‌​കൂ​ളു​ക​ളി​ല്‍ ര​ണ്ടാം​സ്ഥാ​ന​ത്ത്.

ശാ​സ്ത്ര​മേ​ള​യി​ല്‍ 132 പോ​യി​ന്‍റോ​ടെ കാസര്‍കോട്‌ ഒ​ന്നാ​മ​തും 109 പോ​യി​ന്‍റോ​ടെ ചെ​റു​വ​ത്തൂ​ര്‍ ര​ണ്ടാം സ്ഥാ​ന​ത്തു​മാ​ണ്. 77 പോ​യി​ന്‍റ് നേ​ടി​യ ബേ​ക്ക​ലാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. സാ​മൂ​ഹ്യ​ശാ​സ്ത്ര​മേ​ള​യി​ല്‍ 142 പോ​യി​ന്‍റോ​ടെ ഹൊ​സ്ദു​ര്‍​ഗ് ഒ​ന്നാ​മ​തും 133 പോ​യി​ന്‍റോ​ടെ ചെ​റു​വ​ത്തൂ​ര്‍ ര​ണ്ടാ​മ​തും 119 പോ​യി​ന്‍റ് നേ​ടി കാസര്‍കോട്‌ മൂ​ന്നാ​മ​തു​മെ​ത്തി.

പ്ര​വൃ​ത്തി​പ​രി​ച​യ​മേ​ള​യി​ല്‍ 704 പോ​യി​ന്‍റോ​ടെ ഹൊ​സ്ദു​ര്‍​ഗ് ഒ​ന്നാം സ്ഥാ​ന​വും 668 പോ​യി​ന്‍റോ​ടെ കാസര്‍കോട്‌ ര​ണ്ടാം സ്ഥാ​ന​വും 609 പോ​യി​ന്‍റോ​ടെ ചെ​റു​വ​ത്തൂ​ര്‍ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ഐ​ടി മേ​ള​യി​ല്‍ 116 പോ​യി​ന്‍റ് നേ​ടി​യ കാ​സ​ര്‍​ഗോ​ഡ് ഒ​ന്നാ​മ​തും 106 പോ​യി​ന്‍റോ​ടെ ചെ​റു​വ​ത്തൂ​ര്‍ ര​ണ്ടാ​മ​തും 85 പോ​യി​ന്‍റു​മാ​യി ഹൊ​സ്ദു​ര്‍​ഗ് മൂ​ന്നാ​മ​തു​മെ​ത്തി.

ഉ​ദു​മ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നു സ്‌​കൂ​ളു​ക​ളി​ലാ​യാ​ണ് ജി​ല്ലാ ശാ​സ്‌​ത്രോ​ത്സ​വം ന​ട​ന്ന​ത്. ശാ​സ്ത്ര​മേ​ള, ഐ​ടി മേ​ള, പ്ര​വൃ​ത്തി​പ​രി​ച​യ​മേ​ള എ​ന്നി​വ ഉ​ദു​മ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലും ഗ​ണി​ത​ശാ​സ്ത്ര​മേ​ള ബാ​ര ഗ​വ. ഹൈ​സ്‌​കൂ​ളി​ലും സാ​മൂ​ഹ്യ​ശാ​സ്ത്ര​മേ​ള ബേ​ക്ക​ല്‍ ഗ​വ. ഫി​ഷ​റീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലു​മാ​ണ് ന​ട​ന്ന​ത്.

പ്ര​ധാ​ന​വേ​ദി​യാ​യ ഉ​ദു​മ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ കാസര്‍കോട്‌ സി​പി​സി​ആ​ര്‍​ഐ ഡ​യ​റ​ക്ട​ര്‍ അ​നി​ത ക​രു​ണ്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​ര​ക്ട​ര്‍ കെ.​വി. പു​ഷ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ്റ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​എം. ബാ​ല​ന്‍, ജി​ല്ലാ സീ​നി​യ​ര്‍ ഹൈ​ഡ്രോ ജി​യോ​ള​ജി​സ്റ്റ് ഡോ. ​കെ.​എം. അ​ബ്ദു​ല്‍ അ​ഷ്‌​റ​ഫ്, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞം ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി. ​ദി​ലീ​പ് കു​മാ​ര്‍, ഹെ​ഡ്മാ​സ്റ്റ​ര്‍ ടി.​വി. മ​ധു​സൂ​ദ​ന​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

വൈ​കു​ന്നേ​രം ന​ട​ന്ന സ​മാ​പ​ന​സ​മ്മേ​ള​നം കാ​ഞ്ഞ​ങ്ങാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ഓ​ഫീ​സ​ര്‍ ഒ.​കെ. സ​ര​സ്വ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. കാസര്‍കോട്‌ വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ഓ​ഫീ​സ​ര്‍ എ​ന്‍. ന​ന്ദി​കേ​ശ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ബ​യോ ഡൈ​വേ​ഴ്‌​സി​റ്റി ബോ​ര്‍​ഡ് മെ​മ്പ​ര്‍ സെ​ക്ര​ട്ട​റി ഡോ. ​വി. ബാ​ല​കൃ​ഷ്ണ​ന്‍, ജി​ല്ലാ ഐ​ടി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എം.​പി. രാ​ജേ​ഷ്, ബേ​ക്ക​ല്‍ എ​ഇ​ഒ കെ. ​ശ്രീ​ധ​ര​ന്‍, പ്രി​ന്‍​സി​പ്പ​ല്‍ പി. ​മു​ര​ളീ​ധ​ര​ന്‍ നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

പ്ര​ധാ​ന മ​ത്സ​രഫ​ല​ങ്ങ​ള്‍ (ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി​യ​വ​ര്‍)

ശാ​സ്ത്ര​മേ​ള ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം:
വ​ര്‍​ക്കിം​ഗ് മോ​ഡ​ല്‍-​മു​ഹ​മ്മ​ദ് ഷ​ഹിം (ജി​എ​ച്ച്എ​സ്എ​സ് ഉ​ദു​മ), പി.​പി. സാ​രം​ഗ് (വി​പി​പി​എം​കെ​പി​എ​സ് ജി​എ​ച്ച്എ​സ് തൃ​ക്ക​രി​പ്പൂ​ര്‍)
സ്റ്റി​ല്‍ മോ​ഡ​ല്‍- സി.​കെ. പ​വി​ത്ര (ജി​എ​ച്ച്എ​സ്എ​സ് കാസര്‍കോട്‌), കെ. ​അ​ഭി​ലാ​ഷ് (​ജി​എ​ച്ച്എ​സ്എ​സ് ബെ​ള്ളൂ​ര്‍)
റി​സ​ര്‍​ച്ച് പ്രോ​ജ​ക്ട് - ബി. ​അ​ന​ഘ (ഉ​ദ​യ​ന​ഗ​ര്‍ എ​ച്ച്എ​സ്), ഗാ​യ​ത്രി പ​ത്മ​നാ​ഭ​ന്‍(​ച​ട്ട​ഞ്ചാ​ല്‍ എ​ച്ച്എ​സ്എ​സ്)
ഇം​പ്രൂവൈ​സ്ഡ് എ​ക്‌​സ്‌​പെ​രി​മെ​ന്‍റ്സ്-​കെ. മാ​ള​വി​ക (ജി​എ​ച്ച്എ​സ് ത​ച്ച​ങ്ങാ​ട്), കെ.​വി. അ​നു​ഗ്ര​ഹ (ജി​എ​ച്ച്എ​സ്എ​സ് സൗ​ത്ത് തൃ​ക്ക​രി​പ്പൂ​ര്‍)
സ​യ​ന്‍​സ് ക്വി​സ്- വി. ​അ​ജ​ന്യ (ജി​എ​ച്ച്എ​സ് മ​ടി​ക്കൈ II), എം.​എ​സ്. സൂ​ര്യ (ജി​എ​ച്ച്എ​സ്എ​സ് ചെ​മ്മ​നാ​ട്)
ടാ​ല​ന്‍റ് സേ​ര്‍​ച്ച് പ​രീ​ക്ഷ- ഇ.​കെ. ത​പ​സ്യ (ജി​എ​ച്ച്എ​സ്എ​സ് ചെ​മ്മ​നാ​ട്), ടി.​വി. അ​ര്‍​ജു​ന്‍ (ജി​എ​ച്ച്എ​സ്എ​സ് മ​ടി​ക്കൈ II)
ടീ​ച്ചിം​ഗ് എ​യ്ഡ്-​ഇ.​കെ. ബൈ​ജ (വി​പി​പി​എം​കെ​പി​എ​സ് ജി​എ​ച്ച്എ​സ് തൃ​ക്ക​രി​പ്പൂ​ര്‍), വി. ​പ്ര​ണ​ബ് കു​മാ​ര്‍ (ജി​എ​ച്ച്എ​സ് ത​ച്ച​ങ്ങാ​ട്)
ടീ​ച്ചേ​ഴ്‌​സ് പ്രോ​ജ​ക്ട്- കെ. ​സു​ബൈ​ദ (വി​പി​പി​എം​കെ​പി​എ​സ് ജി​എ​ച്ച്എ​സ് തൃ​ക്ക​രി​പ്പൂ​ര്‍), കെ.​എം. സാ​ജി​ത (ജി​എ​ഫ്എ​ച്ച്എ​സ്എ​സ് പ​ട​ന്ന​ക്ക​ട​പ്പു​റം)
സ​യ​ന്‍​സ് മാ​ഗ​സി​ന്‍-​ജി​എ​ച്ച്എ​സ് കാ​ഞ്ഞി​ര​പ്പൊ​യി​ല്‍, ജി​എ​ച്ച്എ​സ്എ​സ് പ​ള്ളി​ക്ക​ര
ശാ​സ്ത്ര​നാ​ട​കം- കെ.​എ​സ്. അ​മ​ല​മോ​ള്‍ (കെ​എം​വി എ​ച്ച്എ​സ്എ​സ് കൊ​ട​ക്കാ​ട്), വി.​കെ. ന​വ്യ (ച​ട്ട​ഞ്ചാ​ല്‍ എ​ച്ച്എ​സ്എ​സ്).

ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം
വ​ര്‍​ക്കിം​ഗ് മോ​ഡ​ല്‍- അ​യി​ഷ നാ​ദ (എ​ട​നീ​ര്‍ എ​ച്ച്എ​സ്എ​സ്), പി.​യു. അ​ഭി​ജി​ത്ത് (ച​ട്ട​ഞ്ചാ​ല്‍ എ​ച്ച്എ​സ്എ​സ്)
സ്റ്റി​ല്‍ മോ​ഡ​ല്‍- ആ​ന​ന്ദ് പി. ​ച​ന്ദ്ര​ന്‍ (ജി​എ​ച്ച്എ​സ്എ​സ് ഉ​ദി​നൂ​ര്‍), ര​തി​ക ര​വീ​ന്ദ്ര​ന്‍ (എ​ട​നീ​ര്‍ എ​ച്ച്എ​സ്എ​സ്)
ഗ​വേ​ഷ​ണ പ്രോ​ജ​ക്ട്- എ​സ്. ഐ​ശ്വ​ര്യ(​എ​ട​നീ​ര്‍ എ​ച്ച്എ​സ്എ​സ്), ഫാ​ത്തി​മ​ത്ത് ത​ബ്‌​സീ​റ (കൈ​ക്കോ​ട്ടു​ക​ട​വ് എ​ച്ച്എ​സ്എ​സ്)
ഇം​പ്രൊ​വൈ​സ്ഡ് എ​ക്‌​സ്‌​പെ​രി​മെ​ന്‍റ്സ്- ഇ​ന്ദ്ര​ജ ആ​ര്‍. സു​രേ​ന്ദ്ര​ന്‍ (ജി​എ​ച്ച്എ​സ്എ​സ് ബ​ല്ല ഈ​സ്റ്റ്), ഫാ​ത്തി​മ​ത്ത് സു​ല്‍​ഫ (സി​ജെ​എ​ച്ച്എ​സ്എ​സ് ചെ​മ്മ​നാ​ട്) സ​യ​ന്‍​സ് ക്വി​സ്- എ​സ്. ശി​വേ​ഷ് (ജി​എ​ച്ച്എ​സ്എ​സ് പൈ​വ​ളി​ഗെ ന​ഗ​ര്‍), ആ​കാ​ശ് കി​ര​ണ്‍ (ജി​എ​ച്ച്എ​സ്എ​സ് ചാ​യ്യോ​ത്ത്), ടാ​ല​ന്‍റ് സേ​ര്‍​ച്ച്- പി. ​ഹ​രി​പ്ര​സാ​ദ് (രാ​ജാ​സ് നീ​ലേ​ശ്വ​രം), കെ. ​ദീ​പേ​ന്ദു (ജി​എ​ച്ച്എ​സ്എ​സ് ഉ​ദി​നൂ​ര്‍).

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.