കൊച്ചി: അയൽവാസി സ്വന്തം വീട്ടുമുറ്റത്ത് സിസിടിവി ക്യാമറ വച്ചാൽ അടുത്ത വീട്ടുകാരന്റെ സ്വകാര്യത നഷ്ടപ്പെടുമോ? നഷ്ടപ്പെടുമെന്നാണു വനിതാ കമ്മിഷന്റെ കണ്ടെത്തൽ.[www.malabarflash.com]
സിസിടിവി വച്ചതുകൊണ്ട് സ്വകാര്യത നഷ്ടമാകുന്നെന്ന പേരിൽ അയൽവാസികൾ തമ്മിൽ നിലനിന്ന തർക്കം ഒടുവിൽ വനിതാ കമ്മിഷന്റെ മുന്‍പിലെത്തുകയായിരുന്നു. ഇരു ഭാഗത്തിന്റെയും വാദം കേട്ട വനിതാ കമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈൻ പരാതിക്കാരന്റെ അഭ്യർഥന അംഗീകരിച്ച് ക്യാമറ എടുത്തു മാറ്റാൻ നിർദേശം നൽകി.
ശനിയാഴ്ച കൊച്ചിയിൽ നടന്ന വനിതാ കമ്മിഷൻ അദാലത്തിലാണ് സിസിടിവി ക്യാമറ വില്ലനായി എത്തിയത്.
No comments:
Post a Comment