മംഗളൂരു: വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പിവിദ്യാര്‍ത്ഥി പി.ജി വിദ്യാര്‍ത്ഥി മരിച്ചു, പെണ്‍ സുഹൃത്ത് ഗുരുതരാവസ്ഥയില്‍. കാസര്‍കോട് കോളിയടുക്കം പുത്തിരിക്കുന്നിലെ രാധാകൃഷ്ണന്‍-ജ്യോതി ദമ്പതികളുടെ മകന്‍ വിഷ്ണുവാണ് മരിച്ചത്.[www.malabarflash.com]
മംഗളൂരുവിലെ പിജി വിദ്യാര്‍ത്ഥിയാണ് വിഷ്ണു. മംഗളൂരുവിലെ ഒരു ഹോട്ടലിലാണ് കഴിഞ്ഞ ദിവസം വിഷ്ണുവിനെയും പെണ്‍ സുഹൃത്തിനെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് ഇരുവരെയും സ്വകാര്യ ആശുപത്രയില്‍ എത്തിക്കുകയും നില ഗുരുതരമായതിനെ തുടര്‍ന്ന് ഐ.സി.യൂവിലക്ക് മാറ്റുകയുമായിരുന്നു.
വിഷ്ണു ഞായറാഴ്ച രാവിലെയോടെ മരണപ്പെടുകയായിരുന്നു. സുഹൃത്തിന്റെ നില ഗുരുതരമായി തുടരുന്നു.
സഹോദരങ്ങള്‍; വൈശാഖ്, മിഥുന്‍
No comments:
Post a Comment