പിലിക്കോട്: ലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ രാകേഷ് വയനാട് നിർമിക്കുന്ന ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി.[www.malabarflash.com]
നഷ്ടപ്പെട്ടു പോകുന്ന മാനുഷീക ബന്ധങ്ങളും ധാർമിക മൂല്യച്ചുതി ബാധിച്ച സമൂഹത്തെക്കുറിച്ചുമാണ് കഥയുടെ ഇതിവൃത്തം.
ബിനു സി.വി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം സിനിമാ നാടക നടൻ കണ്ണങ്കൈ കുഞ്ഞിരാമൻ നിർവ്വഹിച്ചു. സുമേഷ് കാനയുടെ താണ് കഥ. സുനിൽ പാർവ്വതി ക്യാമറയും വിനിഷ് റെയിംബോ എഡിറ്റിങ്ങും നിർവഹിക്കുന്നു.
എട്ട് മിനുട്ട് ദൈർഘ്യമുള്ള ചിത്രത്തിൽ ജയരാജ് ,ചിത്ര, മാസ്റ്റർ നിരഞ്ച് ദേവ്, രാകേഷ് തുടങ്ങിയവർ വേഷമിടുന്നു.
No comments:
Post a Comment