കാഞ്ഞങ്ങാട്: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കാഞ്ഞങ്ങാട് പുതിയ ബസ്സ്റ്റാൻഡിൽ നടന്ന കൊട്ടും വരയും പരിപാടി കലാകാരന്മാർക്കും കാണികൾക്കും നവ്യാനുഭവമായി.[www.malabarflash.com]
60 ചിത്രകാരന്മാരും നിരവധി വാദ്യകലാകാരന്മാരും പരിപാടിയുടെ ഭാഗമായി. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ വാദ്യരത്നം മഡിയൻ രാധാകൃഷ്ണമാരാർ നൽകിയ ചെണ്ടയിൽ താളമിട്ടുകൊണ്ടാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
തുടർന്ന് മുൻകാല കലോത്സവങ്ങളിൽ സംസ്ഥാനതലത്തിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുള്ള രാധാകൃഷ്ണമാരാരുടെ നേതൃത്വത്തിൽ വാദ്യകലാകാരന്മാർ കൊട്ടിക്കയറിയ താളത്തിനൊത്തു ചിത്രകാരന്മാർ കാൻവാസിൽ വർണങ്ങൾ ചാലിച്ചു.
1987-88 വർഷം സംസ്ഥാന കലാതിലകമായിരുന്ന സബീന നലവടത്ത്, ഇ.വി. അശോകൻ, ചിത്രൻ കുഞ്ഞിമംഗലം, രവി മാസ്റ്റർ പിലിക്കോട്, പ്രഭൻ നീലേശ്വരം, ശ്യാമ ശശി, എരിപുരം മുഹമ്മദ്, സുകു പള്ളം തുടങ്ങിയവർ ചിത്രരചനയിൽ പങ്കാളികളായി. പരിപാടിയിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീർ എന്നിവർ മുഖ്യാതിഥികളായി.
ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ ഷാനവാസ് പാദൂർ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.വി. പുഷ്പ, പബ്ലിസിറ്റി കൺവീനർ ജിജി തോമസ് തുടങ്ങിയവർ സംബന്ധിച്ചു.
മുൻകാല കലോത്സവ പ്രതിഭകളായ മഡിയൻ രാധാകൃഷ്ണ മാരാരെയും സബീന നലവടത്തിനെയും ചടങ്ങിൽ ആദരിച്ചു.

No comments:
Post a Comment