Latest News

സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം; സ്കൂൾ കോംബൗണ്ടിൽ പൂർവ്വ വിദ്യാർത്ഥികൾ ക്യാമറ സ്ഥാപിച്ചു

ഉദുമ: രാത്രിയുടെ മറവിൽ സാമൂഹ്യ വിരുദ്ധർ അഴിഞ്ഞാട്ടം അസഹനീയമായപ്പോൾ അതിന് തടയിടാൻ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്‌മ സി സി ടി വി ക്യാമറകൾ സ്ഥാപിച്ച് മിടുക്ക് കാട്ടി.[www.malabarflash.com]
ബേക്കൽ ഗവ.ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിൽ, 1996ൽ എസ് എസ് എൽ സി പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ സ്നേഹസംഗമമാണ് രണ്ടര ലക്ഷം രൂപ ചെലവിൽ 20 ക്യാമറകൾ സ്കൂൾ കോംബൗണ്ടിൽ സ്ഥാപിച്ചത് .
മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്‌ഘാടനം ചെയ്തു. കെ.കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. 1995-96 കാലയളവിൽ സ്കൂളിൽ അധ്യാപകനായിരുന്ന കെ.രാഘവൻ,
ടി.അമ്പു, കെ.ശ്രീദേവി, പി.ലക്ഷ്‌മി, കെ.ജി.പ്രസന്നകുമാരി, കെ.വി.സുകുമാരൻ, പി.ടി.വിജയൻ എന്നിവരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. 

ഉദുമ പഞ്ചായത്ത്‌ പ്രസിഡന്റ് കെ.എ.മുഹമ്മദാലി, അംഗങ്ങളായ കെ.ശ്യാമള, ശംഭു ബേക്കൽ, ഫാത്തിമത്ത് നസീറ, പ്രഥമാധ്യാപകൻ കെ.ജയപ്രകാശ്, ബേക്കൽ എസ് ഐ അജിത്‌കുമാർ, പി.ടി.എ.പ്രസിഡന്റ് കെ.വി.ശ്രീധരൻ, യുവജന ക്ഷേമ ബോർഡ് ജില്ല യൂത്ത് കോർഡിനേറ്റർ എ.വി.ശിവപ്രസാദ്, കൂട്ടായ്‌മ പ്രസിഡന്റ് ധന്യ മധു,സെക്രട്ടറി രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.