Latest News

പൊന്നാനിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു

പൊന്നാനി: പൊന്നാനിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ തിരൂര്‍ ബി.പി.അങ്ങാടി സ്വദേശികളാണ് മരിച്ചത്.[www.malabarflash.com]
ബി.പി.അങ്ങാടി ചിറയില്‍ മുഹമ്മദുപ്പയുടെ മകന്‍ അഹമ്മദ് ഫൈസല്‍(48), സുബൈദ, പൊറോത്ത് പറമ്പില്‍ നൗഫല്‍ എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ കോട്ടത്തറ നൗഷാദിനെ തൃശ്ശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ശക്തി തിയേറ്ററിന് അടുത്തുള്ള പെട്രോള്‍ പമ്പിന് സമീപം ശനിയാഴ്ച രാത്രി 12 മണിയോടെയാണ് അപകടം. പാലപ്പെട്ടിയിലെ ബന്ധുവീട്ടില്‍നിന്ന് കാറില്‍ ഇവര്‍ തിരിച്ചുപോവുകയായിരുന്നു. എതിരെവന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയുമായാണ് കൂട്ടിയിടിച്ചത്. മൃതദേഹങ്ങള്‍ എടപ്പാളിലെ ആശുപത്രിയില്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.