തിരുവനന്തപുരം: ബാബരി മസ്ജിദ് കേസ് വിധിയുടെ പശ്ചാത്തലത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട അഡ്വ എം സ്വരാജ് എംഎല്‍എക്കെതിരേ പോലിസ് കേസെടുത്തു.[www.malabarflash.com]
ഇത് സംഘര്‍ഷപരമായ പോസ്റ്റാണെന്നും എം സ്വരാജിനെതിരേ നടപടിയെടുക്കണമെന്നാശ്യപ്പെട്ട് യുവമോര്‍ച്ച നൽകിയ പരാതിയെത്തുടര്‍ന്നാണ് നടപടി. വിഷയത്തില്‍ പോലിസ് നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും യുവ മോര്‍ച്ചാ പ്രസിഡന്റ് പ്രകാശ്ബാബു മുന്നറിയിപ്പ് നല്‍കിയിരുന്നു.
ബാബരി മസ്ജിദ് വിധിയുടെ പശ്ചാത്തലത്തില്‍ പ്രകോപനപരമായി പോസ്റ്റിടുന്നവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് കേരള പോലിസിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ മതസ്പര്‍ദ ഉണ്ടാക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പരമാര്‍ശം നടത്തിയ എം സ്വരാജ് എംഎല്‍എയ്‌ക്കെതിരേ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ പ്രകാശ് ബാബു പോലിസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു.
No comments:
Post a Comment