Latest News

തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയാന്‍ അനുമതി, പള്ളി പണിയാന്‍ പകരം 5 ഏക്കര്‍

ന്യൂ​ഡ​ൽ​ഹി: അയോധ്യയിലെ 2.77 ഏക്കർ തർക്കഭൂമി രാമക്ഷേത്ര നിർമാണത്തിന് നൽകണമെന്നും പകരം പള്ളി പണിയാൻ അഞ്ച് ഏക്കർ ഭൂമി അയോധ്യയിൽ തന്നെ നൽകണമെന്നും സുപ്രീംകോടതി വിധി.[www.malabarflash.com]

ക്ഷേത്ര നിർമാണത്തിന് മൂന്ന് മാസത്തിനകം പദ്ധതി തയാറാക്കണം. ഇതിനായി കേന്ദ്ര സർക്കാർ ട്രസ്റ്റ് രൂപീകരിക്കണം. അതിലെ അംഗങ്ങളെ സുപ്രീംകോടതി തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായി വിധിച്ചു. മസ്ജിദ് തകർത്തത് നിയമവിരുദ്ധമെന്ന് കോടതി ചൂണ്ടിക്കാട്ടി.

തർക്ക ഭൂമിയെ മൂന്നായി വിഭജിച്ച 2010ലെ അലഹാബാദ് ഹൈകോടതിയുടെ വിധി തെറ്റെന്നും കോടതി ചൂണ്ടിക്കാട്ടി. തർക്ക ഭൂമിയിൽ നിർമോഹി അഖാഡക്കും സുന്നി വഖഫ് ബോഡിനും അവകാശമില്ല. കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുണ്ടായിരുന്ന രാം ലല്ല വിരാജ് മാനാണ് അവകാശം.

ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊഗോ​യി അ​ധ്യ​ക്ഷ​നാ​യ ബെഞ്ചിൽ ​ജ​സ്​​റ്റി​സു​മാ​രാ​യ എ​സ്.​എ. ബോ​ബ്​​ഡെ, ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്, അ​ശോ​ക്​ ഭൂ​ഷ​ൺ, അ​ബ്​​ദു​ൽ ന​സീ​ർ എ​ന്നി​വ​രാണുള്ളത്.

ബാബരി മസ്ജിദ് നിർമിക്കപ്പെട്ടത് ഒഴിഞ്ഞ സ്ഥലത്തായിരുന്നില്ല. മറ്റൊരു നിർമിതിയുടെ മുകളിലായിരുന്നു. പള്ളിക്കു കീഴിലുണ്ടെന്ന് കണ്ടെത്തിയ ആ നിർമിതി ക്ഷേത്രമാണെന്ന് തെളിവില്ല. പള്ളി പണിതത് ഹിന്ദുക്ഷേത്രം തകർത്തിട്ടാണോ എന്നകാര്യം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) രേഖപ്പെടുത്തിയിട്ടില്ല. 12-15 നൂറ്റാണ്ടുകൾക്കിടയിൽ നടന്ന നിർമിതികളെ കുറിച്ച് വ്യക്തമായ തെളിവുകളില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി.

ബാബരി മസ്ജിദ് നിലനിന്നിരുന്ന രണ്ടര ഏക്കർ സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശം മുസ്ലിംകൾക്ക് മാത്രമായിരുന്നില്ല. പള്ളിയുടെ മിനാരം നിലനിന്നതിനു തൊട്ടുതാഴെയാണ് ശ്രീരാമന്‍റെ ജന്മസ്ഥലം എന്ന് ഹിന്ദുക്കൾ വിശ്വസിക്കുന്നു. തർക്കസ്ഥലത്ത് ഹിന്ദുക്കളും മുസ്ലിംകളും ആരാധന നിർവഹിച്ചിരുന്നു എന്ന് ഇരുവിഭാഗങ്ങളിലെയും ജനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

1857-നു മുമ്പുള്ള രേഖകൾ പ്രകാരം, ഈ സ്ഥലത്ത് ഹിന്ദുക്കളെ ആരാധന നടത്താൻ അനുവദിച്ചിരുന്നില്ല എന്നതിനു തെളിവില്ലെന്നും പുറംമുറ്റത്ത് ഹിന്ദുക്കൾ ആരാധന നിർവഹിച്ചിരുന്നു എന്നും കോടതി നിരീക്ഷിച്ചു.
എല്ലാ മതങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുക ഭരണഘടനപരമായ ബാധ്യതയെന്ന് നിരീക്ഷിച്ചാണ് വിധി പ്രസ്താവം തുടങ്ങിയത്.

ബാബർ ചക്രവർത്തി പള്ളി പണിതിട്ടില്ലെന്ന ഷിയ വഖഫ് ബോർഡിന്‍റെ വാദം നടപടി തുടങ്ങിയപ്പോൾ തന്നെ കോടതി തള്ളി. കേസിലെ പ്രധാന ഹിന്ദു കക്ഷികളിലൊരാളായ നിർമോഹി അഖാഡയുടെ ഹരജിയും കോടതി തള്ളി.

തർക്കമുള്ള സ്വത്തിൽ ആരാധന നടത്താനുള്ള അവകാശം വാദി മരിച്ചാലും മറ്റുള്ളവർക്ക് പിന്തുടരാം. ക്ഷേത്രം തകർത്താണ് പള്ളിയുണ്ടാക്കിയത് എന്നതിന് തെളിവില്ല. ബാബരി മസ്ജിദ് നിർമിച്ച സ്ഥലത്ത് ഒരു കെട്ടിടമുണ്ടായിരുന്നു. അത് ക്ഷേത്രമായിരുന്നുവെന്ന് പുരാവസ്തു വകുപ്പ് വ്യക്തമാക്കുന്നില്ല. ബാബരി മസ്ജിദ് നിന്ന സ്ഥലത്ത് ഇരു കൂട്ടരും ആരാധന നടത്തിയിരുന്നു. ഭൂമിയുടെ അവകാശം നിയമത്വത്തങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് നിശ്ചയിക്കേണ്ടത്. പുരാവസ്തു വകുപ്പിന്‍റെ കണ്ടെത്തൽ അവിശ്വസിക്കേണ്ടതില്ല. വിശ്വാസത്തിൻറെ അടിസ്ഥാനത്തിൽ അവകാശം സ്ഥാപിക്കാനാവില്ലെന്നും കോടതി വിധി പ്രസ്താവത്തിൽ പറഞ്ഞു.

1949 ഡി​സം​ബ​ർ 22ന്​ ​രാ​ത്രി ഫൈ​സാ​ബാ​ദി​ലെ ബാ​ബ​രി മ​സ്​​ജി​ദി​ന​ക​ത്ത്​ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ ഒ​രു​സം​ഘം രാ​മ​വി​ഗ്ര​ഹം കൊ​ണ്ടു​വെ​ച്ച​തോ​ടെ തു​ട​ങ്ങി​യ നി​യ​മ​യു​ദ്ധ​ത്തി​നാ​ണ്,​​ ഏ​​ഴ്​ പ​തി​റ്റാ​ണ്ടി​നു​ശേ​ഷം പ​ര​മോ​ന്ന​ത കോ​ട​തി അ​ന്ത്യം കു​റി​ച്ചത്. അ​തി​ക്ര​മി​ച്ചു ക​യ​റി വി​ഗ്ര​ഹം വെ​ച്ച​വ​രെ ശി​ക്ഷി​ച്ചെ​ങ്കി​ലും വി​ഗ്ര​ഹം നീ​ക്കം ചെ​യ്യാ​തെ ജി​ല്ല ഭ​ര​ണ​കൂ​ടം പ​ള്ളി അ​ട​ച്ചു​പൂ​ട്ടി.

രാ​മ​ജ​ന്മ​ഭൂ​മി​യി​ൽ വി​ഗ്ര​ഹം സ്വ​യം​ഭൂ​വാ​യ​താ​ണെ​ന്ന്​ വാ​ദി​ച്ച്​ ഹി​ന്ദു​വി​ഭാ​ഗം രം​ഗ​ത്തു​വ​ന്നതോ​ടെ സു​ന്നി​വ​ഖ​ഫ്​ ബോ​ർ​ഡ്​ പ​ള്ളി തി​രി​കെ കി​ട്ടാ​ൻ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. 1992 ഡി​സം​ബ​ർ ആ​റി​ന്​ രാ​മ​ക്ഷേ​ത്ര പ്ര​സ്ഥാ​ന​ത്തിന്റെ ഭാ​ഗ​മാ​യി ക​ർ​സേ​വ​ക​രെ അ​യോ​ധ്യ​യി​ലെ​ത്തി​ച്ച്​ സം​ഘ്പ​രി​വാ​ർ പ​ള്ളി ത​ക​ർ​ത്ത്​ അ​വി​ടെ താ​ൽ​ക്കാ​ലി​ക ക്ഷേ​ത്രം കെ​ട്ടി​യു​ണ്ടാ​ക്കി​ രാ​മ​വി​ഗ്ര​ഹം സ്​​ഥാ​പി​ച്ചു.

പ​തി​റ്റാ​ണ്ടു​ക​ൾ നീ​ണ്ട നി​യ​മ​യു​ദ്ധ​ത്തി​നൊ​ടു​വി​ൽ 2010ൽ ​അ​ല​ഹാ​ബാ​ദ്​ ഹൈ​കോ​ട​തി​യു​ടെ ല​ഖ്​​നോ ബെ​ഞ്ച്​ പു​റ​പ്പെ​ടു​വി​ച്ച വി​ധി​യി​ൽ രാം ​ല​ല്ല, നി​ർ​മോ​ഹി അ​ഖാ​ഡ എ​ന്നീ ഹി​ന്ദു​പ​ക്ഷ​​ത്തെ ര​ണ്ട്​ ക​ക്ഷി​ക​ൾ​ക്കും സു​ന്നി വ​ഖ​ഫ്​ ബോ​ർ​ഡ്​ എ​ന്ന മു​സ്​​ലിം പ​ക്ഷ​ത്തെ ഏ​ക ക​ക്ഷി​ക്കും ത​ർ​ക്ക​ത്തി​ലു​ള്ള 2.77 ഭൂ​മി തു​ല്യ​മാ​യി വീ​തി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടു. അ​തി​നെ​തി​രെ സ​മ​ർ​പ്പി​ച്ച അ​പ്പീ​ലാ​ണ് സു​പ്രീം​കോ​ട​തി വാ​ദം അ​വ​സാ​നി​പ്പി​ച്ച്​ വി​ധി​ പറഞ്ഞത്. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.