പരപ്പനങ്ങാടി: താനൂര്‍ അഞ്ചുടിയില്‍ വീണ്ടും സിപിഎം-മുസ്‌ലിംലീഗ് സംഘര്‍ഷം. സ്ത്രീകളടക്കം നിരവധി പേര്‍ക്ക് പരിക്ക്.[www.malabarflash.com]
മാസങ്ങള്‍ക്ക് മുന്‍പ് കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖിന്റെ സഹോദരന്‍ നൗഫല്‍ (30), സഹോദരി സുമയ്യ (28), പിതൃസഹോദര ഭാര്യ സഫിയ (50), യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പെട്ടിയന്റെ പുരക്കല്‍ അര്‍ഷാദ് (28) എന്നിവരെ തിരൂര്‍ ജില്ലാ ആശുപത്രിയിലും, സിപിഎം പ്രവര്‍ത്തകരായ ചീമ്പാളിന്റെ പുരക്കല്‍ സക്കരിയ(42), കോയാമുവിന്റെ പുരക്കല്‍ നാസര്‍ (42) എന്നിവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇസ്ഹാഖിന്റെ സഹോദരന്‍ നൗഫലുമായി സംഘര്‍ഷമുണ്ടാക്കുന്നത് കണ്ട് വീട്ടില്‍ നിന്നും സഹോദരിയും, പിതൃസഹോദര ഭാര്യയും മറ്റും എത്തിയതോടെ ഇവരേയും അക്രമിക്കുകയായിരുന്നു. ഇരുകൂട്ടരുടേയും പരാതിയില്‍ പോലിസ് കേസെടുത്തു.
No comments:
Post a Comment