Latest News

2021 ലെ ലോക നൈപുണ്യ മത്സരത്തിലേക്ക് ഒരുങ്ങി സീതാംഗോളി ഗവ: ഐടിഐ

കാസര്‍കോട്: ഇന്ത്യ സ്കിൽസ് കേരള 2020 14 ജില്ലകളിൽ നിന്നും മൂന്നു മേഖലകളാക്കി 42 മത്സരം ഇനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് നടത്തപ്പെടുന്ന നൈപുണ്യ മത്സരത്തിലേക്ക് ഗവൺമെൻറ് ഐടിഐ സീതാംഗോളി വിദ്യാർത്ഥികൾ രജിസ്ട്രേഷൻ പൂർത്തീകരിച്ചു കൊണ്ട് വിളംബര പ്രചാരണം നടത്തി.[www.malabarflash.com]

പ്രചാരണാർത്ഥം ദീപശിഖാ യാത്ര പ്രിൻസിപ്പൽ ശ്രീ പി സനിൽകുമാർ ഫ്ലാഗ് ഓഫ് നടത്തി. സിറാജ്, ഋഷീത്, കിരൺ, ഹമീദ് സി ഐ എന്നിവർ സംബന്ധിച്ചു.

ജില്ലാതല മത്സരങ്ങൾ 2019 ഡിസംബർ 14 മുതൽ 19 വരെയും, മേഖലാതല മത്സരം 2020 ജനുവരി 10 മുതൽ 15 വരെയും, സംസ്ഥാന തല മത്സരം 2020 ഫെബ്രുവരി 15 മുതൽ 17 വരെയാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.