Latest News

നക്ഷത്രആമയെ വിൽക്കാനെത്തിയ കാസര്‍കോട് സ്വദേശിയടക്കം നാലംഗസംഘം പിടിയിൽ

കൊച്ചി: നക്ഷത്ര ആമയെ വിൽക്കാനെത്തിയ നാലംഗ സംഘത്തെ വനംവകുപ്പ്‌ ഫ്ലൈയിങ്‌ സ്‌ക്വാഡ്‌ പിടികൂടി. മണ്ണാർക്കാട് നാട്ടുകൽ വെരിവുണ്ടപ്പുറത്ത് അവറാൻകുട്ടി (44), കോട്ടയം കാഞ്ഞിരം വട്ടക്കളത്തിൽ മിഥുൻ പി. സന്തോഷ്‌ (30), ആലപ്പുഴ ചെന്നിത്തല ചമ്പകപ്പള്ളി എസ്‌. ശ്രീരാജ്‌ (26),  കാസർകോട്‌ വിദ്യാനഗർ തൊട്ടിപ്പറമ്പിൽ തങ്കച്ചൻ (49) എന്നിവരെയാണ്‌ നക്ഷത്ര ആമയുമായി പിടികൂടിയത്‌. ഇവർ സഞ്ചരിച്ച ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്‌.[www.malabarflash.com]

വ്യാഴാഴ്‌ച രാവിലെ 11ന്‌ കലൂർ സ്‌റ്റേഡിയത്തിന്‌ മുന്നിൽനിന്നാണ്‌ ഇവരെ അറസ്​റ്റ്​ ചെയ്തത്. സംഘത്തിൽ ഏഴുപേരുണ്ടായിരുന്നു. വനംവകുപ്പ്‌ ഉദ്യോഗസ്ഥരെ കണ്ടതോടെ മൂന്നുപേർ കാറിൽ രക്ഷപ്പെട്ടു. കാറിടിപ്പിച്ച്‌ ഉദ്യോഗസ്ഥരെ അപകടപ്പെടുത്താനും ശ്രമിച്ചു. 40 ലക്ഷം രൂപക്ക്‌ ഇടപാട്‌ നടത്താനായിരുന്നു ശ്രമം.

എറണാകുളം ഫ്ലൈയിങ്​ സ്ക്വാഡ് ഡിവിഷനൽ ഫോറസ്​റ്റ്​ ഓഫിസർ രാജു കെ. ഫ്രാൻസിസി​െൻറ നേതൃത്വത്തിൽ പെരുമ്പാവൂർ ഫ്ലൈയിങ്​ സ്ക്വാഡ് റേഞ്ച്​ ഫോറസ്​റ്റ്​ ഓഫിസർ അരുൺ, സെക്​ഷൻ ഫോറസ്​റ്റ്​ ഓഫിസർ എം.വി. ജോഷി, ബീറ്റ് ഫോറസ്​റ്റ്​ ഓഫിസർമാരായ പി.വി. പ്രശാന്ത്, ടി.ആർ. ശ്രീജിത്ത്, ആർ. ശോഭ്‌രാജ്, സി.എം. സുബീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ മേക്കപ്പാല വനം വകുപ്പ്​ ഉദ്യോഗസ്ഥർക്ക് കൈമാറി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.