Latest News

ബേക്കൽ ടൂറിസ കേന്ദ്രത്തിൽ പൈതൃക കലകൾക്ക് അവസരമൊരുക്കണം: സവാക്ക്

ഉദുമ: ബേക്കൽ ടൂറിസ കേന്ദ്രത്തിൽ പൈതൃക കലകൾക്ക് അവസരമൊരുക്കണമെന്നും ജില്ലയിലെ എല്ലാവിഭാഗം കലാകാരന്മാർക്കും സർക്കാറിൽ നിന്ന് പ്രോത്സാഹനവും പിന്തുണയും നൽകണമെന്നും സ്റ്റേജ് ആർടിസ്റ്റ്സ് ആൻഡ് വർക്കേഴ്സ് ഓഫ് കേരള (സവാക്ക് ) കാഞ്ഞങ്ങാട് ബ്ലോക്ക് കൺവൻഷൻ ആവശ്യപ്പെട്ടു.[www.malabarflash.com]

പാലക്കുന്ന് വ്യാപാരി ഭവനിൽ ജില്ല പ്രസിഡന്റും തുളു അക്കാദമി ചെയർമാനുമായ ഉമേഷ്‌ ശാലിയാൻ ഉദ്‌ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് മുരളി മാരാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് ബേക്കൽ, ജില്ല സെക്രട്ടറി സണ്ണി അഗസ്റ്റിൻ, മുരളി പള്ളം, ചന്ദ്രശേഖരൻ മടിക്കൈ, രാജേന്ദ്രൻ മഡിയൻ എന്നിവർ പ്രസംഗിച്ചു. 

പാലക്കുന്ന് ക്ഷേത്ര പൂരക്കളി പണിക്കർ പി.വി.കുഞ്ഞിക്കോരൻ, തിടമ്പ് നർത്തകൻ ഡോ.ശ്രീരാമ അഗ്ഗിത്തായ, നർത്തകി അഷിത ഉപേന്ദ്രൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. 

കലാ സംഗമത്തിൽ സവാക് കലാകാരൻ രാജേന്ദ്രൻ മഡിയൻ സോപാനസംഗീതം അവതരിപ്പിച്ചു.തുടർന്ന് ഭാരതനാട്യം, മോഹിനിയാട്ടം തുടങ്ങി വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
ഭാരവാഹികൾ: ബൽരാജ് ബേഡകം(പ്രസിഡന്റ് ), മുരളി മാരാർ(വൈ.പ്രസി), സുരേഷ് ബേക്കൽ(സെക്രട്ടറി), ജ്യോതിലക്ഷ്‌മി ഉപേന്ദ്രൻ, രാജേന്ദ്രൻ മഡിയൻ(ജോ.സെക്ര), ചന്ദ്രശേഖരൻ മടിക്കൈ (ഖജാ)

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.