Latest News

അറബി സാഹിത്യത്തിന്റെ മുഖ്യധാരയില്‍ ഇടം പിടിക്കാന്‍ പെണ്ണെഴുത്തിന് സാധിച്ചു: പ്രൊഫസര്‍ ഡോ. സമീന കൗസര്‍

കാസർകോട്: അറബി സാഹിത്യത്തിന്റെ മുഖ്യധാരയിൽ ഇടം പിടിക്കാൻ പെണ്ണെഴുത്തിന് സാധിച്ചിട്ടുണ്ടെന്ന് മൗലാനാ ആസാദ് യൂണിവേഴ്സിറ്റി അസിസ്റ്റൻറ് പ്രൊഫസർ ഡോ. സമീന കൗസർ പ്രസ്താവിച്ചു.[www.malabarflash.com]

ആധുനിക അറബി സാഹിത്യത്തിലെ പെണ്ണെഴുത്തുകൾ എന്ന വിഷയത്തിൽ കാസർകോട് ഗവ. കോളേജ് അറബി വിഭാഗം സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

പ്രിൻസിപ്പൽ ഡോ. അനന്തപദ്മനാഭ എ.എൽ അധ്യക്ഷത വഹിച്ചു. അബ്ദുൽ ഖാദർ ബി.എച്ച്, അഡ്വ. സി.എൻ ഇബ്റാഹീം, അഭിജിത് എ.കെ സംസാരിച്ചു.

ഡോ. സൈനുദ്ദീൻ പി.ടി, ഡോ. ഇസ്മായീൽ. ഒ, ഡോ. ടി. സിറാജുദ്ദീൻ, ഡോ. മുഹമ്മദ് ലിയാഉദ്ദീൻ, അൻവർ കോയമ്പുറവൻ, അബ്ദുല്ല അമാനത്ത്, ഡാനിഷ് അൻവർ, ബിഷ്നീൻ ഹുദ, സഫീന എ.കെ, മുഹമ്മദ് ഫാരിസ് പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

അറബി വിഭാഗം തലവൻ ഡോ. മുഹമ്മദ് വി.എം സ്വാഗതവും, കോഡിനേറ്റർ ഡോ. അബ്ദു റഹിമാൻ കുട്ടി എം.കെ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.