ചട്ടഞ്ചാല്‍: മത സംസ്‌കാരിക സാമൂഹിക രംഗങ്ങളില്‍ പുരുഷായുസ്സ് മുഴുവനും ചെലവഴിച്ച പൗര പ്രമുഖനും 55ാം മൈല്‍ ഉസ്മാനിയ്യാ ജുമാ മസ്ജിദ് പ്രസിഡന്റുമായ കൊവ്വല്‍ ആമു ഹാജിയെ മുഹ്യിസ്സുന്ന ദര്‍സ് സാഹിത്യ സമാജം ആദരിച്ചു.[www.malabarflash.com]
സയ്യിദ് ജലാലുദ്ധീന്‍ അല്‍-ജിഫ്രി ആദരിക്കല്‍ ചടങ്ങിന് നേതൃത്വം നല്‍കി. മുദരിസ് ഷാഫി സഖാഫി ഏണിയാടി അധ്യക്ഷത വഹിച്ചു.
അബ്ദുല്‍ ഖാദര്‍ ഫൈസി, മുഹമ്മദ് അമാനി, റൗഫ് ഹാജി, താജുദ്ധീന്‍, അബ്ദുസ്സലാം ,ബാലന്‍ ഖാദര്‍ ഹാജി ചട്ടഞ്ചാല്‍, അബ്ദുള്ള മാഷ്റ്റര്‍, ഹാരിസ് തുടങ്ങിയവര്‍ സംബന്ധിച്ചു
No comments:
Post a Comment