Latest News

ലഹരി ഉപയോഗത്തിനെതിരെ തെരുവ് നാടകകവുമായി കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ഥികള്‍

പള്ളിക്കര: വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിന് എതിരെ തെരുവ് നാടകവുമായി കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ഥികള്‍. സ്കൂൾ വിദ്യാർഥി കൾകിടയിലേക്കും നീളുന്ന മയക്കുമരുന്ന് ലോബിയെ കരുതിയിരിക്കണമെന്ന ആഹ്വാനത്തോടെയാണ് ഈ ബോധവത്ക്കരണ പരിപാടി സമാപിച്ചത്.[www.malabarflash.com]

കുടുങ്ങാതെ വർധിച്ചു വരുന്ന പുകയില,മദ്യ-മായക്കുമാരുന്ന് ഉപയോഗത്തിന് എതിരെ കേന്ദ്ര കേരള സർവകലാശാല സാമൂഹിക പ്രവർത്തന വിഭാഗം രണ്ടാം വർഷ വിദ്യാർഥികളും പള്ളിക്കര പഞ്ചായത്തും ചേര്‍ന്നാണ് പള്ളിക്കര സര്‍ക്കാര്‍ സ്കൂള്‍ മൈതാനിയിൽ തെരുവ് നാടകം സംഘടിപ്പിച്ചത്. വിദ്യാർഥികളും തെരുവ് നാടകത്തില്‍ പങ്കാളികളായി. 

കേന്ദ്ര സർവകലാശാല വിദ്യാർഥികളായ സി. വി .മനീഷാ, കെ.മേഘ , എം.ആഷിർ എന്നിവരാണ് പരിശീലനം നൽകി തെരുവ് നാടകo അരങ്ങിലെത്തിച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.