Latest News

യുവാക്കളില്‍ രാഷ്ട്രീയ ബോധം വളര്‍ത്തിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: സയ്യദ് മുനവ്വറലി ശിഹാബ് തങ്ങള്‍

ദുബൈ: മതേതരത്വത്തിനും, ജനാധിപത്യത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന ഇന്ത്യാ രാജ്യത്തെ നിലവിലെ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ആശങ്കയുളവാക്കുന്നു. ബഹു സ്വര സമൂഹം ജീവിക്കുന്ന രാജ്യത്ത് മതേതരത്വവും ജനാധിപത്യവും നില്‍ നില്‍ക്കേണ്ടതുണ്ട്.[www.malabarflash.com]

അതിനു രാഷ്ട്രീയപരമായ പ്രതിരോധമാണ് തീര്‍ക്കേണ്ടത്. അത്തരം രാഷ്ട്രീയപരമായ പ്രതിരോധം തീര്‍ക്കുന്നതിന് യുവാക്കളില്‍ രാഷ്ട്രീയ ബോധം ഉണ്ടാവേണ്ടതുണ്ടെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.
ദുബൈ കെ എം സി സി കാസറകോട് ജില്ലാ കമ്മിറ്റി പ്രവര്‍ത്തകര്‍ക്ക് വേണ്ടി സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്യാമ്പ് 'തഫാന്‍ 2019' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവ മാധ്യമങ്ങള്‍ സജീവമായ കാലമാണ് ഇന്ന്. ലോകത്തെവിടെയുള്ള മലയാളികള്‍ തത്സമയം തന്നെ പ്രതികരിക്കുന്ന ഈ കാലഘട്ടത്തില്‍ വര്‍ത്തമാന കാല രാഷ്ട്രീയ സംഭവങ്ങളില്‍ വൈകാരികമായി പ്രതികരിക്കാതെ എങ്ങനെയായിരിക്കണം നമ്മുടെ രാഷ്ട്രീയ ചിന്താഗതി എന്ന് പഠിക്കാന്‍ ഇത്തരം നേതൃത്വ പരിശീലന ക്യാമ്പുകള്‍ വഴി സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുബൈ കെ എം സി സി കാസറകോട് ജില്ലാ പ്രസിഡണ്ട് അബ്ദുള്ള ആറങ്ങാടി അധ്യക്ഷത വഹിച്ചു. ചന്ദ്രിക ഡയറക്റ്റര്‍ പീ എ ഇബ്രാഹിം ഹാജി, യു എ ഇ കെ എം സി സി ഉപദേശക സമിതി ചെയര്മാന്‍ ഷംസുദീന്‍ ബിന്‍ മൊഹിയുദീന്‍, കാസറകോട് ജില്ലാ മുസ്ലിം ലീഗ് ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, കെ എം സി സി സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്റഫ്, പി ബി ഷഫീഖ് പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു.
ഹനീഫ് ടി ആര്‍ മേല്‍പറമ്പ് സംസ്ഥാന ഭാരവാഹികള്‍ക്കുള്ള അനുമോദനവും, അഫ്‌സല്‍ മെട്ടമ്മല്‍ ക്യാമ്പ് വിശദീകരണവും നടത്തി. അബൂട്ടി മാസ്റ്റര്‍ ശിവപുരം ക്യാമ്പിന് നേതൃത്വം നല്‍കി.
പൊതു സമ്മേളനത്തില്‍ കെ എം ഷാജി എം എല്‍ എ മുഖ്യ പ്രഭാഷണം നടത്തി.  ഇബ്രാഹിം എളേറ്റില്‍, ഹുസ്സൈനാര്‍ ഹാജി എടച്ചാക്കൈ, മുസ്തഫ വേങ്ങര, ഹംസ തൊട്ടി, ഹനീഫ ചെര്‍ക്കളം എം എ മുഹമ്മദ് കുഞ്ഞി, അഡ്വ. ഇബ്രാഹിം ഖലീല്‍ എന്നി സംസ്ഥാന ഭാരവാഹികള്‍ക്ക് മുനവ്വറലി ശിഹാബ് തങ്ങള്‍ സ്‌നേഹോപഹാരം സമ്മാനിച്ചു.
എഴുത്തുകാരനും സാഹിത്യനിരൂപകനുമായ ഗ്രന്ഥകാരനുമായ ഇബ്രാഹിം ചെര്‍ക്കളയെ ആദരിച്ചു വിവിധ മണ്ഡലം കമ്മിറ്റി മാപ്പിള കല പ്രദര്‍ശനം അവതരിപ്പിച്ചു
മഹ്മൂദ് ഹാജി പൈവളിഗെ പ്രാര്‍ത്ഥന നടത്തി. ഹസൈനാര്‍ തോട്ടുംഭാഗം, ജമാല്‍ ബൈത്താന്‍, എം ഇ എസ് മുഹമ്മ്ദ് ടി കെ സി, അബ്ദുല്‍ കാദര്‍ ഹാജി സ്പിക് അബ്ദുല്ല, റാഫി പള്ളിപ്പുറം, ,ഇ ബി അഹ്മദ് ചെടയ്കല്‍, യൂസഫ് മുക്കൂട്, ഹസൈനാര്‍ ബീജന്തടുക്ക, ഫൈസല്‍ മുഹ്‌സിന്‍, ഫൈസല്‍ പട്ടേല്‍, ഇസ്മായില്‍ നാലാംവാതുക്കല്‍, ഹനീഫ് ഭാവ, ഒ ടി മുനീര്‍ ഡോക്ടര്‍ ഇസ്മായില്‍, പി ഡി നൂറുദ്ദീന്‍, ഷെബീര്‍ കീഴുര്‍, ഷാജഹാന്‍ കാഞ്ഞങ്ങാട്, ഷബീര്‍ കൈതക്കാട്, ഇബ്രാഹിം ബേരികെ, സത്താര്‍ ആലമ്പാടി ശരീഫ് ചന്ദേര, സിദ്ദീഖ് ചൗക്കി, ഷംസീര്‍ അടൂര്‍, റഷീദ് ആവിയില്‍, സലാം മാവിലാടം തുടങ്ങിയവര്‍ സംബന്ധിച്ചു.
അബ്ദു റഹ്മാന്‍, ബീച്ചാരക്കടവ് ഖിറാഅത്തും ആദ്യ സെഷനില്‍ സലാം തട്ടാനിച്ചേരിയും രണ്ടാം സെഷനില്‍ അഷ്റഫ് പാവൂരും നന്ദി പറഞ്ഞു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.