Latest News

ഈസ്ക് ഫുട്ബോൾ ഫെസ്റ്റ് എ.കെ.ജി മാങ്ങാട് ചാമ്പ്യൻമാർ

ദുബൈ: ഈസ്‌ക് ഈച്ചിലിങ്കാല്‍ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ഈസ്‌ക് യു.എ.ഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈച്ചിലിങ്കാല്‍ സംഗമവും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെസ്റ്റും ദുബൈ ഖിസൈസിലുള്ള കോര്‍ണര്‍ സ്റ്റേഡിയത്തില്‍ (വലിയ വളപ്പ് ഗ്രൗണ്ട്) നടന്നു.[www.malabarflash.com]

സംഗമത്തില്‍ ഉദുമ ഈച്ചിലിങ്കാലിലെയും പരിസര പ്രദേശത്തേയും നിരവധി ആളുകള്‍ സംബന്ധിച്ചു.
ഈച്ചിലിങ്കാല്‍ സംഗമം പ്രശസ്ത മലയാള ചലചിത്ര പിന്നണി ഗായകന്‍ അന്‍വര്‍ സാദാത്ത് ഉല്‍ഘാടനം ചെയ്തു. റഫീഖ് എം.കെ അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുഞ്ഞി ഈച്ചിലിങ്കാല്‍, ഡോ. ഷഫീര്‍, മന്‍സൂര്‍ ബങ്കണ എന്നിവരെ ആദരിച്ചു.
ഫുട്‌ബോള്‍ ഫെസ്റ്റ് പ്രമുഖ വ്യവസായി അബ്ബാസ് വലിയവളപ്പ് കിക്കോഫ് ചെയ്ത് ഉല്‍ഘാടനം ചെയ്തു. 

ജാക്കി റഹ്മാന്‍, ഫൈസല്‍ ഇ.കെ, മൂസ ഇ.കെ, ഷരീഫ് ഇ.കെ, യൂസഫ് റൊമാന്‍സ്, ഉമ്മര്‍ പുള്ളീസ്, മുഹമ്മദ് ജാക്കി, നൗഷാദ് ബങ്കണ, മുഹമ്മദ് മുക്കുന്നോത്ത്, മജീദ് ഡബിള്‍, ഷാഫി ഇ.കെ ഷുഹൈബ്, ഫഹദ് മൂലയില്‍, ആബിദ് മുക്കുന്നോത്ത്, നജീബ് ഇ.കെ, മന്‍സൂര്‍, അബ്ദുള്‍ അസീസ് ഇ.കെ, അഷ്‌റഫ് എരുതുംപാറ, റഫീഖ് എം.എ, ഉസ്മാന്‍ എം.എ, ഹാരീസ് പള്ളി കുഞ്ഞി, മന്‍സൂര്‍ ബങ്കണ, നദീര്‍ എം .എ ഫൈസല്‍ മൂലയില്‍ തുടങ്ങിയവര്‍ ആശംസ അറിയിച്ചു. 

റഊഫ് ഉദുമ സ്വാഗതവും, മുഹമ്മദ് മൂലയില്‍ നന്ദിയും പറഞ്ഞു.
ഫുട്‌ബോള്‍ ഫെസ്റ്റില്‍ എ.കെ.ജി മാങ്ങാട് ചാമ്പ്യന്‍മാരും ടേസ്റ്റ് ഓഫ് ടി എഫ്.സി അജ്മാന്‍ റണ്ണറപ്പുമായി. വിജയികള്‍ക്ക് ഇ.കെ.അബ്ദുള്‍ ലത്തീഫ് ഹാജി ട്രോഫികള്‍ വിതരണം ചെയ്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.