പാലക്കുന്ന് : കരിപ്പോടി തിരൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ ഉദയാസ്തമന മഹോത്സവം നടന്നു. വിവിധ അനുഷ്ഠാന ചടങ്ങുകളും അരിത്രാവലും തുടർന്ന് അരങ്ങിലടിയന്തിരത്തോടെയാണ് സമാപിച്ചത്.[www.malabarflash.com]
പിന്നീട് നടന്ന യോഗം കണ്ണൻ അന്തിത്തിരിയൻ നിലവിളക്കു കൊളുത്തി ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് തമ്പാൻ ചെടിക്കുന്ന് അധ്യക്ഷത വഹിച്ചു .
ജനറൽ സെക്രട്ടറി അമ്പു ഞെക്ലി, ഖജാൻജി ബാലകൃഷ്ണൻ മേൽബാര, കരിപ്പോടി തിരൂർ കൂട്ടായ്‌മ സെക്രട്ടറി അജിത്‌കുമാർ, വി.കുഞ്ഞിരാമൻ, സുരേഷ്കുമാർ കണിയമ്പാടി, വി ബാലകൃഷ്ണൻ, മാതൃസമിതി പ്രസിഡന്റ് പദ്മാവതി നാരായണൻ എന്നിവർ സംസാരിച്ചു.
വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ പുരസ്‌കാരങ്ങൾ നൽകി അനുമോദിച്ചു.
No comments:
Post a Comment