Latest News

സംസ്ഥാന സ്കൂൾ കലോത്സവം: '' കൊട്ടും വരയും " നവംബർ 9 ന്

കാഞ്ഞങ്ങാട് : സപ്തഭാഷ സംഗമ ഭൂമിയായ കാസർഗോഡ് ആതിഥ്യമരുളുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രചാരണാർത്ഥം പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 60-ാമത് കലോത്സവത്തിന് വിളംബരം അറിയിച്ചു കൊണ്ട് ജില്ലയിലെ 60 പ്രമുഖ ചിത്രാരന്മാരും, മേള പെരുമയിലൂടെ സംസ്ഥാനത്ത് ശ്രദ്ധേയനായ വാദ്യരത്നം മടിയൻ രാധാകൃഷ്ണ മാരാരും ശിഷ്യന്മാരും ഒരേ സമയത്ത് ചിത്രം വരച്ചുകൊണ്ടും, താള വിസ്മയം കൊണ്ടും കാഞ്ഞങ്ങാടിനെ ശ്രദ്ധേയമാക്കും.[www.malabarflash.com]

നവംമ്പർ 9ന് വൈകുന്നേരം 4 മണിക്ക് കാഞ്ഞങ്ങാട് അലാമിപളളിയിലെ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സംസ്ഥാന കേരള സ്കൂൾ കലോത്സവത്തിന്റെ വരവറിയിക്കുന്ന 'കൊട്ടും വരയും' എന്ന പ്രചരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ ഉദ്ഘാടനം ചെയ്യും.

പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ഷാനവാസ് പാദൂർ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി..വി.രമേശൻ മുഖ്യാതിഥിയാകും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.