ഉദുമ: കോട്ടിക്കുളം ഗവ.ഫിഷറീസ് യു പി സ്കൂളിലെ യങ്ങ് ബ്രദേഴ്‌സ് മൈതാനത്ത് സമാപിച്ച ബേക്കൽ ഉപജില്ലാ സ്കൂൾ കായികമേളയിൽ 224 പോയിന്റ് നേടിയ ജി എച്ച് എസ് എസ് ഉദുമ ചാമ്പ്യന്മാരായി.[www.malabarflash.com]
182 പോയിന്റ് കിട്ടിയ പെരിയ ജി എച്ച് എസ് എസ് രണ്ടും 82 പോയിന്റുമായി ബാര ജി എച്ച് എസ് മൂന്നാം സ്ഥാനവും നേടി.
സമാപന ചടങ്ങിൽ ഉദുമ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലക്ഷ്മി ബാലൻ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ബേക്കൽ ഉപജില്ലാ എ ഇ ഒ കെ ശ്രീധരൻ അധ്യക്ഷത വഹിച്ചു. വാർഡ് അംഗങ്ങളായ ചന്ദ്രൻ നാലാം വാതുക്കൽ, ശംഭു ബേക്കൽ, പിടിഎ പ്രസിഡന്റ് കെ ദിനേശൻ, പ്രഥമാധ്യാപിക കെ ശോഭ എന്നിവർ സംസാരിച്ചു.
No comments:
Post a Comment